‘ശഅ്ബാന്‍ നിലാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയില്‍ തീര്‍ത്ഥ വിജയി

മലപ്പുറം: മക്കരപറമ്പിലെ വ്യാപാരി കൂട്ടായ്മ മലപ്പുറം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ശഅ്ബാന്‍ നിലാവ് മാപ്പിളപ്പാട്ട് മെഗാ റിയാലിറ്റി ഷോ ഫൈനല്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം തീര്‍ത്ഥ എസ്. കോട്ടക്കലിനാണ്. രണ്ടാം സ്ഥാനം അസ്കറലി മണ്ണാര്‍ക്കാട്, മൂന്നാം സ്ഥാനം ആഷിഖ് വൈലത്തൂര്‍ എന്നിവര്‍ക്കാണ്. ബാപ്പുകൂട്ടില്‍, മുഹ്സിന്‍ കുരിക്കള്‍, മുഹമ്മദ് രാമപുരം, അബൂ താഹിര്‍ മൗലവി പനങ്ങാങ്ങര, സജ്ന തിരുവമ്പാടി, നിസാര്‍ തൊടുപുഴ, യുവ സാഹിത്യകാരന്‍ ഫിറോസ് ഖാന്‍ പുത്തനങ്ങാടി തുടങ്ങിവരെ ആദരിച്ചു. മുന്‍. എം.പി ടി.കെ. ഹംസ, എം.എല്‍.എമാരായ പി. ഉബൈദുല്ല, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, മങ്കട ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എലിക്കോട്ടില്‍ ഷാഹിദ, ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല, മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് കരുവള്ളി ഹബീബ തുടങ്ങിയവര്‍ പങ്കെടുത്തു. യൂനിറ്റ് പ്രസിഡന്‍റ് അബ്ദുസ്സലാം വെങ്കിട്ട അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി പി. രാജീവ്, നസീം ചോലക്കല്‍, റഫീഖ്, അക്റം ചുണ്ടയില്‍, കെ.പി. ഫാറൂഖ്, ശബീര്‍ വടക്കാങ്ങര, അനീസ് ചുണ്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.