നഗരസഭാ ഭവനപദ്ധതി ക്രമക്കേട്: കരുതലോടെ ലീഗും സി.പി.എമ്മും

മലപ്പുറം: നഗരസഭയുടെ ശിഹാബ് തങ്ങള്‍ ഭവനപദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്ന വിവാദം കൊഴുക്കുമ്പോള്‍ ഭരണം നിയന്ത്രിക്കുന്ന മുസ്ലിം ലീഗും പ്രതിപക്ഷത്ത് സി.പി.എമ്മും നീങ്ങുന്നത് കരുതലോടെ. വിഷയത്തില്‍ 37ാം വാര്‍ഡ് കൗണ്‍സിലറും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ പരി അബ്ദുല്‍ മജീദിനെ തല്‍ക്കാലം തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടെന്ന നിലപാടിലാണ് ലീഗ്. ശനിയാഴ്ചത്തെ കൗണ്‍സില്‍ യോഗത്തില്‍ ഇത് ഉന്നയിക്കാന്‍ സി.പി.എമ്മിന് പദ്ധതിയുണ്ടെങ്കിലും സമരമുള്‍പ്പെടെ പരിപാടികള്‍ക്ക് സമയമായിട്ടില്ളെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. പാണക്കാട്ട് 2014ല്‍ നിര്‍മാണം പൂര്‍ത്തിയായ വീടിന്‍െറ പേരില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലുള്‍പ്പെടെ സാമ്പത്തിക സഹായം അനുവദിച്ചെന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമായിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലേറിയ ശേഷമാണ് ഫണ്ട് കിട്ടിയത്. 2015 നവംബറില്‍ നടന്ന തദ്ദേശ ഭരണ തെരഞ്ഞടുപ്പില്‍ മജീദിന് ഇവിടെ ശക്മായ മത്സരം നേരിടേണ്ടി വന്നിരുന്നു. വോട്ടുമായി ബന്ധപ്പെടുത്തി അരുതാത്തതെന്തോ നടന്നിട്ടുണ്ടെന്ന സംശയമാണ് സി.പി.എമ്മിന്. എന്നാല്‍, പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മജീദ് തന്നെ ഇപ്പോള്‍ പ്രതിരോധിക്കട്ടെയെന്നും ബാക്കി കാത്തിരുന്ന് കാണാമെന്നും ലീഗ് വൃത്തങ്ങളും പറയുന്നു. അതേസമയം, ഭവനപദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടില്ളെന്ന് മജീദ് വ്യക്തമാക്കി. ഫണ്ട് ലഭ്യത വൈകുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് സമയത്തിന് സഹായം കിട്ടാതിരിക്കുന്നത് സാധാരണമാണ്. ഇതിന് കാത്തിരിക്കാതെ അവര്‍ ആവുംവിധം വീട് പണി പൂര്‍ത്തിയാക്കാറാണ് പതിവ്. പ്രതിപക്ഷം വിഷയം കൗണ്‍സിലില്‍ ഉന്നയിക്കുമ്പോള്‍ രേഖകള്‍ വെച്ച് മറുപടി പറയാന്‍ തയാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.