നിലമ്പൂര്‍ നഗരസഭ ഭരണസമിതിയില്‍ മാറ്റമുണ്ടാവില്ളെന്ന് കോണ്‍ഗ്രസ്

നിലമ്പൂര്‍: നഗരസഭ ഭരണസമിതിയില്‍ മാറ്റമുണ്ടാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലെ ചെയര്‍പേഴ്സനായി പത്മിനി ഗോപിനാഥിനെ തീരുമാനിച്ചത് കോണ്‍ഗ്രസ് തന്നെയാണ്. ഈ ഭരണസമിതിയുടെ ശേഷിക്കുന്ന കാലവും അവര്‍ ചെയര്‍പേഴ്സന്‍ സ്ഥാനത്ത് തുടരും. നഗരസഭയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനായി നേരത്തേ നടത്തിയ നടപടികളില്‍ തെറ്റില്ല. നഗരസഭയിലെ കൈയേറ്റ ഭൂമി സംബന്ധിച്ച് റവന്യൂ അധികൃതരുടെ യോഗം വിളിക്കുന്നുണ്ട്. ഇതിന് ശേഷം കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കും. ചെയര്‍പേഴ്സന്‍ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ലീഗ് കൗണ്‍സിലര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത നടപടി തെറ്റായെന്നും കോണ്‍ഗ്രസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.