പ്രിയ കൃഷിമന്ത്രി അറിയാന്‍...

മലപ്പുറം: കര്‍ഷകര്‍ ഏറെയുള്ള ജില്ലയില്‍ സമയത്തിനും കാലത്തിനും മണ്ണ് പരിശോധന നടക്കാത്തത് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന് അറിയുമോ? സംശയം ജില്ലയിലെ കര്‍ഷകരുടേതാണ്. മാസങ്ങളായി മണ്ണ് പരിശോധിക്കേണ്ട സയന്‍റിഫിക് അസിസ്റ്റന്‍റുമാര്‍ ഒരാള്‍ പോലും ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തിലില്ല. ജില്ലാ മണ്ണ് പരിശോധനശാല (ഡി.എസ്.ടി.എല്‍), സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാല (എം.എസ്.ടി.എല്‍) എന്നിങ്ങനെ രണ്ട് ഓഫിസുകളാണ് ജില്ലാ കൃഷി ഓഫിസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഓഫിസിലും കൂടി അഞ്ച് സയന്‍റിഫിക് അസിസ്റ്റന്‍ഡുമാരുടെ ഒഴിവാണുള്ളത്. എന്നാല്‍, രണ്ട് വര്‍ഷമായി ഒന്നില്‍ പോലും ആളത്തെിയിട്ടില്ല. മാസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിച്ച അയ്യായിരത്തിന് അടുത്ത് സാമ്പിളുകളാണ് ഓഫിസില്‍ കെട്ടിക്കിടക്കുന്നത്. മണ്ണ് പരിശോധിക്കാതെ കൃഷിയിറക്കുന്നതിനാല്‍ വിളവില്‍ ഗണ്യമായ കുറവുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷക സമിതികളടക്കം നിരവധി തവണ പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഓരോ പ്രദേശത്തെയും മണ്ണിന്‍െറ ഫലപുഷ്ടി അനുസരിച്ച് വിളകള്‍ക്ക് വളപ്രയോഗം നിര്‍ണയിക്കുന്നതിനാണ് മണ്ണ് പരിശോധിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.