മലപ്പുറം: പൊതുമരാമത്ത് വകുപ്പിന്‍െറ കൈവശമാണെന്നതിനാല്‍ നഗരസഭയും ഡി.ടി.പി.സിയും കൈയൊഴിഞ്ഞ പാണക്കാട്ടെ ചാമക്കയം പുഴയോര പാര്‍ക് കൊതുകുവളര്‍ത്ത് കേന്ദ്രമായി. പൊതുമരാമത്ത് വകുപ്പിന് താല്‍പ്പര്യമില്ളെങ്കില്‍ പാര്‍ക് ഡി.ടി.പി.സിയോ നഗരസഭയോ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാലരക്കോടി രൂപ മുടക്കി നിര്‍മിച്ച പാര്‍ക്കില്‍ യഥാസമയം ശുചീകരണം നടക്കാത്തതിനാല്‍ ആരും കയറുന്നില്ല. പാര്‍ക്കിന്‍െറ നിര്‍മാണസമയത്ത് പൊളിച്ചുമാറ്റിയ കാത്തിരിപ്പ് കേന്ദ്രവും ഇതുവരെ പുനര്‍നിര്‍മിച്ചിട്ടില്ല. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് സ്ഥാപിച്ച തെരുവ് വിളക്കുകളും ഇതുവരെ പ്രകാശിച്ചിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ഇതു സംബന്ധിച്ച് പാണക്കാട് പൗരസമിതി ജില്ലാ കലക്ടര്‍ക്കും എം.എല്‍.എക്കും പരാതി നല്‍കി. നടപടിയൊന്നും ഉണ്ടായില്ല. എന്നാല്‍, ഇതേ പരാതി ഡി.ടി.പി.സി സെക്രട്ടറിക്കും നഗരസഭ സെക്രട്ടറിക്കും സമര്‍പ്പിച്ചെങ്കിലും പാര്‍ക് നഗരസഭയുടെയോ ഡി.ടി.പി.സിയുടെയോ കൈവശമില്ളെന്നായിരുന്നു രണ്ട് സെക്രട്ടറിമാരുടെയും മറുപടി. ഇങ്ങനെയായിരുന്നിട്ടു കൂടി പാര്‍ക് ശുചീകരിക്കാനും അറ്റകുറ്റപ്പണിക്കും നഗരസഭ മുന്‍കൈയെടുത്തിരുന്നതായി നഗരസഭ സെക്രട്ടറി അറിയിച്ചു. എന്നാല്‍, പാര്‍ക് ഡി.ടി.പി.സി ഏറ്റെടുക്കണമെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. മാരകരോഗങ്ങള്‍ പടരുമ്പോഴും പാര്‍ക്കിനെ കൊതുകുവളര്‍ത്ത് കേന്ദ്രമാക്കുന്ന അധികൃതരുടെ നടപടിക്കെതിരെ പൗരസമിതിയുടെ നേതൃത്വത്തില്‍ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഇത് സംബന്ധിച്ച് നടന്ന യോഗത്തില്‍ സമിതി പ്രസിഡന്‍റ് കുരുണിയന്‍ ചേക്കു അധ്യക്ഷത വഹിച്ചു. പനങ്ങാട്ട് അബ്ദുസ്സലാം, ഒ.സി. സൈനുദ്ദീന്‍, വലിയാട്ടില്‍ മൊയ്തീന്‍, തയ്യില്‍ അബു, കുരുണിയന്‍ മുഹമ്മദലി ബാവ, ആറുകാട്ടില്‍ ഹുസൈന്‍, പനങ്ങാട്ട് ബാപ്പുട്ടി, ആറുങ്കോടന്‍ ഇബ്രാഹീം, ഒ.സി. ബീരാന്‍ എന്നിവര്‍ സംസാരിച്ചു. പി.പി. മുഹമ്മദ്കുട്ടി സ്വാഗതവും ചെങ്ങണകുന്നന്‍ കാദര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.