ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചു

പെരിന്തല്‍മണ്ണ: നഗരസഭയിലെ ചില ഹോട്ടലുകളില്‍നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം പിടികൂടി. ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാം തവണയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടുന്നത്. മണ്ണാര്‍ക്കാട് റോഡിലെ ഹോട്ടലുകള്‍, ബേക്കറി എന്നിങ്ങനെ 12 സ്ഥാപനങ്ങളിലാണ് ഇത്തവണ പരിശോധന നടന്നത്. ബുധനാഴ്ച നടത്തിയ പരിശോധനയില്‍ പഴകിയ ചോറ്, ചിക്കന്‍ ഫ്രൈ, ചപ്പാത്തി, പാല്‍, മീന്‍, എണ്ണ എന്നിവ പിടികൂടി നശിപ്പിച്ചു. ചില ഹോട്ടലുകളുടെ അടുക്കള വൃത്തിഹീനമായ നിലയില്‍ കണ്ടത്തെി. വൃത്തി രഹിതമായ ഫ്രീസറും കണ്ടത്തെി. സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി. ചില സ്ഥാപനങ്ങള്‍ക്ക് പോരായ്മകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. കുഞ്ഞിമുഹമ്മദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി. ശിവന്‍, ടി. രാജീവന്‍, സുബ്രമണിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.