ഫുട്വോളി: മലപ്പുറത്തിന്‍െറ ‘കാല്‍പന്തുപെരുമ’ക്ക് പുതിയമുഖം

വള്ളിക്കുന്ന്: സംസ്ഥാനത്തെ കായികചിത്രത്തില്‍ അത്ര പരിചിതമല്ലാത്ത ഫുട്വോളിക്ക് പുതിയ പ്രതീക്ഷകള്‍ തേടുകയാണ് മലപ്പുറത്തെ താരങ്ങള്‍. മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന സീനിയര്‍ നാഷനല്‍ ഫുട് വോളി ചാമ്പ്യന്‍ഷിപ് ഫൈനലില്‍ തമിഴ്നാടിനോട് തോറ്റ് കേരളം രണ്ടാമതായെങ്കിലും ആവേശത്തിലാണ് മലപ്പുറത്തെ താരങ്ങള്‍. കേരളത്തിനുവേണ്ടി കളിക്കളത്തിലിറങ്ങി മികച്ച പോരാട്ടം കാഴ്ചവെച്ച ടീമില്‍ കൂടുതല്‍ പേരും മലപ്പുറം ജില്ലക്കാരാണ്. കൈക്ക് പകരം കാലുകൊണ്ട് കളിക്കുന്ന ഫുട്വോളി ഫുട്ബാളിനോട് സാമ്യമുള്ള കളിയാണ്. ഈ മത്സരം കേരളത്തിലത്തെിയിട്ട് നാല് വര്‍ഷമേ ആവുന്നുള്ളൂവെന്ന് പരിശീലകനും ഫുട്വോളി സംസ്ഥാന ട്രഷററുമായ പൂണക്കാളില്‍ മുഹമ്മദ് മുസ്തഫ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാന തലത്തിലാണ് ഇതിന് മത്സരങ്ങളും ടീമുകളുമുള്ളത്. ജില്ലാ തലത്തില്‍ ഫുട്്വോളിക്ക് കമ്മിറ്റികള്‍ ഇല്ല. മലപ്പുറം ജില്ലാതലത്തില്‍ ഉടന്‍ ഫുട്വോളി ടൂര്‍ണമെന്‍റ് നടത്താന്‍ ഉദ്ദേശിക്കുന്നതായും മുസ്തഫ വ്യക്തമാക്കി. കെ. അന്‍ഫസ്, കെ. ജംഷീര്‍, കെ.ടി. നുഫൈല്‍, വി. സഹീര്‍, ടി. അര്‍ജുന്‍, കെ.കെ. റമീസ് എന്നിവരാണ് പ്രധാന താരങ്ങള്‍. പരപ്പനങ്ങാടിയിലെ ബീച്ചിലും തേഞ്ഞിപ്പലത്തെ ആലുങ്ങല്‍ മിനി സ്റ്റേഡിയത്തിലുമാണ് ഇവര്‍ പരിശീലനം നടത്താറ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.