എടപ്പാള്‍: സ്വകാര്യ കോളജ് വിദ്യാര്‍ഥികളെ അതേ കോളജിലെ വിദ്യാര്‍ഥി ഉള്‍പ്പെട്ട സംഘം ആക്രമിച്ചു. തടയാനത്തെിയ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള ജന പ്രതിനിധികളെയും നാട്ടുകാരേയും അക്രമിച്ച സംഘം ഒരു മണിക്കൂറോളം സഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഘടിതരായ നാട്ടുകാര്‍ കല്ളെറിഞ്ഞു തുടങ്ങിയതോടെ അക്രമി സംഘം രക്ഷപ്പെട്ടു. സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. എടപ്പാള്‍ അംശകച്ചേരിയിലാണ് ബുധനാഴ്ച വൈകുന്നേരം നാലിന് വിദ്യാര്‍ഥി ഉള്‍പ്പെട്ട ഏഴംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇവിടെയുള്ള സ്വകാര്യ കോളജിലെ പ്ളസ് വണ്‍, പ്ളസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തര്‍ക്കം ബുധനാഴ്ച അധ്യാപകരും മാനേജ്മെന്‍റ് പ്രതിനിധികളും വിദ്യാര്‍ഥികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പരിഹരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചക്ക് ശേഷം കോളജ് വിട്ട് പുറത്തിറങ്ങിയ വിദ്യാര്‍ഥികളെ കോളജിലെ ഒരു വിദ്യാര്‍ഥിയും പൊന്നാനി അഴീക്കല്‍ സ്വദേശികളായ ആറംഗ സംഘവും ബസ്സ്റ്റോപ്പിന് സമീപം പതിയിരുന്ന് അക്രമിക്കുകയായിരുന്നു. കോളജ് യൂനിഫോമിലുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ വ്യാപകമായി ആക്രമണം തുടങ്ങിയതോടെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും അക്രമി സംഘത്തിനെതിരെ രംഗത്തിറങ്ങിയതോടെ ആക്രമണം അവര്‍ക്ക് നേരെയായി. ഇതിനിടെ വിവരമറിഞ്ഞ് സ്ഥലത്തത്തെി വിഷയത്തില്‍ ഇടപെട്ട എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ബിജോയിയെയും വാര്‍ഡ് അംഗം വി.കെ.എ. മജീദിനെയും സംഘം കൈയേറ്റം ചെയ്തു. ഇതോടെ നാട്ടുകാര്‍ അക്രമികള്‍ക്കെതിരെ കല്ളേറ് തുടങ്ങി. കല്ളേറിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതായതോടെ അക്രമി സംഘം ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടു. ഇതിനിടെ അക്രമി സംഘത്തിലെ ഒരാളെ ബൈക്ക് സഹിതം നാട്ടുകാര്‍ പിടികൂടിയതോടെ നാട്ടുകാരുടെ രോഷം മുഴുവനും അയാള്‍ക്കു നേരെയായി. നാട്ടുകാരില്‍ നിന്ന് അക്രമി സംഘം ഇയാളെ രക്ഷപ്പെടുത്തിയെങ്കിലും ബൈക്ക് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ബൈക്ക് പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടയില്‍ പ്രദേശത്തെ ഒരു കടയുടെ ചില്ലും തകര്‍ക്കപ്പെട്ടു. ചങ്ങരംകുളം, പൊന്നാനി പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ പെരുമ്പിലാവ് സ്വദേശി മുബാറക്(19), അശ്ഹര്‍(19), റൗഷിന്‍(19), സാദിഖ്(19) എന്നിവരെ ശുകപുരം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.