നിലമ്പൂര്‍: കേരള വന ഗവേഷണ കേന്ദ്രത്തിന്‍െറ നിലമ്പൂര്‍ സബ് സെന്‍ററിനു കീഴിലെ ഒൗഷധോദ്യാന വിപുലീകരണത്തിന് കേന്ദ്രഫണ്ട് അനുവദിച്ചു. നാഷനല്‍ മെഡിസിനല്‍ പ്ളാന്‍റ് ബോര്‍ഡാണ് 25 ലക്ഷം രൂപ മൂന്നു വര്‍ഷത്തേക്ക് അനുവദിച്ചത്. നിലവില്‍ സെന്‍ററിനു കീഴിലുള്ള ജൈവ വിഭവ ഉദ്യാനത്തിലെ ഒൗഷധത്തോട്ടം വിപുലീകരിച്ച് ഗവേഷകര്‍ക്ക് ഉപകാരപ്രദമാക്കാന്‍ സെന്‍റര്‍ ഇന്‍ ചാര്‍ജ് ഡോ. യു. ചന്ദ്രശേഖര നേരത്തേ പ്രൊപ്പോസല്‍ തയാറാക്കി സമര്‍പ്പിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ചത്. നിലവില്‍ 2.5 ഏക്കര്‍ സ്ഥലത്ത് ഒൗഷധ സസ്യങ്ങള്‍ വളര്‍ത്തി പരിപാലിച്ചു വരുന്നുണ്ട്. ഇത് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് ഫണ്ട് ഉപയോഗിക്കുക. സസ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങളും ആരോഗ്യപരിപാലന മേഖലയില്‍ അവയുടെ ഉപയോഗവും രേഖപ്പെടുത്തിയ ബോര്‍ഡുകളും സ്ഥാപിക്കും. ആയുര്‍വേദ കോളജ് വിദ്യാര്‍ഥികള്‍ക്കായി സെന്‍ററിന്‍െറ നേതൃത്വത്തില്‍ പരിശീലനങ്ങള്‍ നടത്താനും ലക്ഷ്യമുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ദേശീയ ഫണ്ട് നിലമ്പൂരിലെ സെന്‍ററിനും രാജ്ഭവനും മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് ശാസ്ത്രജ്ഞന്‍ ചന്ദ്രശേഖര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.