മങ്കട: മങ്കടയിലെ ഗതാഗത പരിഷ്കരണം പാഴ്വേലയാകുന്നു. ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തതും ആളുകള്‍ ബസ്റ്റോപ്പുകളില്‍ നില്‍ക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ശനിയാഴ്ച വൈകീട്ട് ആറരക്ക് മങ്കട മേലെ അങ്ങാടിയില്‍ ബസില്‍നിന്ന് തെറിച്ചു വീണ് ഒരാള്‍ക്ക് പരിക്കേറ്റു. വൈകീട്ട് ആറരയോടെയാണ് സംഭവം. പെരിന്തല്‍മണ്ണയില്‍നിന്ന് വന്ന സ്വകാര്യ ബസ് മങ്കട മേലെ ജങ്ഷനിലെ സ്റ്റോപ്പില്‍ എത്തുന്നതിന് മുമ്പ് ആളെ ഇറക്കി മുന്നോട്ടെടുത്തപ്പോള്‍ ബസില്‍ കയറിയ ആളാണ് പുറത്തേക്ക് വീണത്. തലക്കും കാലിനും പരിക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമയക്കുറവ് കാരണം പല ബസുകളും സ്റ്റോപ്പിന് മുമ്പോ സ്റ്റോപ്പ് കഴിഞ്ഞോ യാത്രക്കാരെ ഇറക്കി പോകുന്ന പതിവ് നേരത്തെയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് ഏറെ നേരം കാത്തു നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിലും റെയില്‍വേ ഗേറ്റ് അടവിലും പെട്ട് വൈകിയത്തെുന്ന ബസ്സുകളാണ് നേരത്തെ ഇങ്ങനെ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങാടിപ്പുറത്ത് കുരുക്കിന് ആശ്വാസമായിട്ടും പഴയ അവസ്ഥക്ക് മാറ്റമില്ളെന്ന് യാത്രക്കാര്‍ പറയുന്നു. ഒരു മാസം മുമ്പാണ് മങ്കട മേലെ അങ്ങാടിയില്‍ മഞ്ചേരി ഭാഗത്തേക്കും പെരിന്തല്‍മണ്ണ ഭാഗത്തേക്കമുള്ള ബസ് സ്റ്റോപ്പുകള്‍ മാറ്റി പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.