വേങ്ങരയില്‍ മോഷണം പെരുകുന്നു: ആഭരണങ്ങളും പണവും കവര്‍ന്നു

വേങ്ങര: ടൗണില്‍ മോഷ്ടാക്കളുടെ വിളയാട്ടം. മോഷണ പരമ്പരയില്‍ മൂന്ന് വീടുകള്‍ കുത്തിത്തുറന്നു. ആഭരണവും പണവും മോഷണം പോയതായി പരാതി. വേങ്ങര പറമ്പില്‍പടിയില്‍ കെ.പി. രാജന്‍െറ വീടിനകത്തുകയറിയ മോഷ്ടാക്കള്‍ മാലയും മോതിരവുമടക്കം ഏഴുപവന്‍െറ സ്വര്‍ണാഭരണങ്ങളും 2600 രൂപയും കവര്‍ന്നു. ശ്രമത്തിനിടെ കുട്ടി ഉണര്‍ന്ന് കരഞ്ഞതിനാല്‍ കള്ളന്‍ ഓടി രക്ഷപ്പെട്ടു. താഴെ അങ്ങാടിയില്‍ പൈക്കാടന്‍ ഹനീഫയുടെ വീട്ടില്‍നിന്ന് 30,000 രൂപ വിലമതിക്കുന്ന റാഡോ വാച്ചാണ് മോഷണം പോയത്. പൈക്കാടന്‍ ഹബീബിന്‍െറ വീട്ടിലും മോഷണശ്രമം നടന്നു.ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കേസന്വേഷണമാരംഭിച്ചിട്ടുണ്ട്. മലപ്പുറം സി.ഐ ഫ്രാന്‍സിസ് ഡിവൈ.എസ്.പി ഷറഫുദ്ദീന്‍, വേങ്ങര എസ്.ഐ രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ സംഭവസ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി. ഡോഗ് സ്ക്വഡും രംഗത്തുണ്ട്. അതിനിടെ മോഷ്ടാവെന്ന് സംശയിക്കുന്ന ഒരാള്‍ പൊലീസ് പിടിയിലായതായി സൂചനയുണ്ട്. രണ്ടുമാസം മുമ്പും ഇതേതരത്തില്‍ വേങ്ങരയില്‍ വീടിന്‍െറ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ച് അകത്തുകടന്ന് മോഷണം നടന്നിരുന്നു. പക്ഷേ, മോഷ്ടാക്കളെ ഇതുവരെ പിടിയിലായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.