പൊന്നാനിയുടെ വികസനത്തിന് പ്രവര്‍ത്തന കലണ്ടര്‍ തയാര്‍

പൊന്നാനി: മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കലണ്ടര്‍ തയാറായി. ഇതിനായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ അധ്യക്ഷരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു. മണ്ഡലത്തിലെ വിവിധ മേഖലകളിലുള്ള പ്രധാനപ്പെട്ട 25 പദ്ധതികളാണ് സമയബന്ധിതമായി പൂര്‍ത്തിയാക്കുക. മണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളും തവനൂര്‍ മണ്ഡലത്തിലെ നാല് പഞ്ചായത്തുകളുമടങ്ങുന്ന പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട പ്രോജക്റ്റ് തയാറാക്കി ഭരണാനുമതി നേടി ഡിസംബറില്‍ പ്രവൃത്തി തുടങ്ങാന്‍ തീരുമാനിച്ചു. ഇതോടെ ശുദ്ധീകരിച്ച കുടിവെള്ളം പൊന്നാനി താലൂക്കില്‍ മുഴുവന്‍ ലഭ്യമാവും. സമ്പൂര്‍ണ വൈദ്യുതീകരണം യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതിക്ക് ഈ മാസത്തോടെ അന്തിമരൂപം നല്‍കും. ചമ്രവട്ടം പാലം മുതല്‍ ഹാര്‍ബര്‍ വരെ നീളുന്ന കര്‍മ റോഡിന്‍െറ രണ്ടാംഘട്ടത്തിനായി അനുവദിക്കപ്പെട്ട മൂന്ന് കോടിയുടെ പ്രവൃത്തി യാഥാര്‍ഥ്യമാക്കാന്‍ വിശദമായ പദ്ധതിരേഖ ആഗസ്റ്റ് 30ഓടെ തയാറാക്കും. മാതൃശിശു ആശുപത്രി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യവകുപ്പിന്‍െറയും പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്‍െറയും കോഓര്‍ഡിനേഷന്‍ സമിതി രൂപവത്കരിക്കും. ചമ്രവട്ടം ഫൈ്ളഓവറിന് ഭരണാനുമതി ലഭിച്ച 30 കോടി ഉപയോഗിച്ച് ആധുനിക രീതിയില്‍ ഫൈ്ളഓവര്‍ പണിയും. ചമ്രവട്ടം ടൂറിസം ഡസ്റ്റിനേഷന്‍ കായല്‍, ബീച്ച്, നദി ടൂറിസം പദ്ധതികള്‍ നടപ്പാക്കും. കൊടുങ്ങല്ലൂര്‍ ബീച്ച് ടൂറിസം പദ്ധതി അടക്കമുള്ള മാതൃകകള്‍ സ്വീകരിക്കും. വൈദ്യുതി, ജലസേചനം, തുറമുഖം, ഹാര്‍ബര്‍, ഫിഷറീസ്, വിദ്യാഭ്യാസം, കെ.എസ്.ആര്‍.ടി.സി എന്നിവയിലെ എല്ലാ പദ്ധതികളും അവലോകനം ചെയ്തു. പദ്ധതി യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ തഹസില്‍ദാര്‍ എം.എച്ച്. ഹരീഷ്, നഗരസഭാ ചെയര്‍മാന്‍ സി.പി. മുഹമ്മദ്കുഞ്ഞി, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. ആറ്റുണ്ണി തങ്ങള്‍ തുടങ്ങിയവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.