തൃക്കലങ്ങോട്ട് തൊഴിലുറപ്പ് പര്‍ച്ചേസിങ് കമ്മിറ്റി സംബന്ധിച്ച് തര്‍ക്കം

മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിക്ക് അസംസ്കൃതവസ്തുക്കള്‍ വാങ്ങാനുള്ള പര്‍ച്ചേസിങ് കമ്മിറ്റിയെ തെരഞ്ഞെടുത്തത് ചട്ടവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ബഹളം. ജൂണ്‍ 25ന് നടന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം അജണ്ടയില്‍ വന്നിരുന്നെങ്കിലും പര്‍ച്ചേസിങ് കമ്മിറ്റിയില്‍ ജനപ്രതിനിധികളല്ലാത്തവരെ കൂടിയാലോചനയിലൂടെ കണ്ടത്തൊമെന്ന് പറഞ്ഞ് മാറ്റിവെച്ചിരുന്നു. എന്നാല്‍, പിന്നീട് മിനുട്സില്‍ അഞ്ച് പേരുകള്‍ എഴുതിച്ചേര്‍ത്ത് ബ്ളോക്ക് പഞ്ചായത്തിലേക്ക് അയച്ചതായാണ് ആക്ഷേപം. തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംസ്കൃതവസ്തുക്കള്‍ ഉപയോഗിക്കാന്‍ 2015ലാണ് അനുമതി നല്‍കുന്നത്. പഞ്ചായത്തില്‍ ആശ്രയപദ്ധതി താറുമാറായി കിടക്കുന്നെന്നും പഞ്ചായത്ത് ബോര്‍ഡ് ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ കത്തുനല്‍കിയതിനെ തുടര്‍ന്നാണ് ബോര്‍ഡ് യോഗം ചേര്‍ന്നത്. ആശ്രയപദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച ചര്‍ച്ച ബഹളത്തില്‍ മുങ്ങി. പദ്ധതി ഗുണഭോക്താക്കള്‍ക്ക് മരുന്നും സേവനങ്ങളും എത്തിക്കാന്‍ അടിയന്തര നടപടിയുണ്ടാകുമെന്നും പദ്ധതി സംബന്ധിച്ചുള്ള പോരായ്മകള്‍ പരിശോധിച്ച് തിരുത്തുമെന്നും കുറ്റമറ്റതാക്കുമെന്നും ഭരണസമിതി ഉറപ്പുനല്‍കി. തൊഴിലുറപ്പ് പദ്ധതി പര്‍ച്ചേസിങ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തതിലുള്ള പോരായ്മയും ഇപ്രകാരം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പ്രസിഡന്‍റ് ഉറപ്പുനല്‍കി. ദരിദ്രരും അവശരുമായ 64 കുടുംബങ്ങളാണ് ആശ്രയപദ്ധതിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.