തിരുനാവായ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായില്ല

തിരുനാവായ: ചീര്‍പ്പുംകുണ്ട് പരിസരത്ത് സ്ഥാപിക്കാനായി ശിലയിട്ട പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല. മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികള്‍ ഓരോ ബജറ്റിലും ഇതിന് പണം വകയിരുത്തിയിരുന്നു. തുടര്‍ന്ന് മണ്ണിട്ട് നികത്തല്‍, പാര്‍ശ്വഭിത്തി, ഓട നിര്‍മാണം എന്നിവയൊക്കെ നടത്തി. പദ്ധതി ഉപേക്ഷിച്ചതുകൊണ്ടോ എന്തോ എന്നറിയില്ല അടുത്ത വര്‍ഷങ്ങളിലൊന്നും ബജറ്റില്‍ ഇതിനായി പണം അനുവദിച്ചതായി കാണുന്നില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 1982ല്‍ ഇ.പി.മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ പ്രസിഡന്‍റായിരിക്കുമ്പോഴാണ് സ്റ്റാന്‍ഡിനാവശ്യമായ സ്ഥലം റവന്യൂ വകുപ്പില്‍നിന്ന് വിട്ടുകിട്ടാനുള്ള ശ്രമം തുടങ്ങിയത്. പിന്നീട് നിര്യാതനായ കരിമ്പനക്കല്‍ മൂസക്കുട്ടി പ്രസിഡന്‍റായിരിക്കുമ്പോഴും കാര്യങ്ങള്‍ ഏറെ മുന്നോട്ടുപോയി. ഇതിനിടെ റെയില്‍വേ മേല്‍പ്പാലത്തിന്‍െറ അനുബന്ധ റോഡ് നിര്‍ദിഷ്ട ബസ്സ്റ്റാന്‍ഡിനുള്ള സ്ഥലത്തിന്‍െറ ഒരു ഭാഗത്തുകൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. എങ്കിലും അനുബന്ധ റോഡിന്‍െറ തെക്കുഭാഗത്തും വാലില്ലാപ്പുഴയുടെ ഇരുഭാഗത്തും ഭിത്തി കെട്ടി ഭീമന്‍ സ്ളാബുകളിട്ടാല്‍ വടക്കുഭാഗത്തും ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാനാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.