മലപ്പുറം നഗരസഭാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

മലപ്പുറം: നഗരസഭാ സെക്രട്ടറിക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ ഗുരുതര ആരോപണങ്ങള്‍. 15ാം വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് അമിയനാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. സെക്രട്ടറി അഴിമതിയുടെ ആള്‍രൂപമാണെന്നും ഓരോ ഫയല്‍ നീക്കത്തിലും എനിക്കെന്ത് കിട്ടും എന്നാണ് ചോദ്യമെന്നും ഹാരിസ് അമിയന്‍ ആരോപിച്ചു. സെക്രട്ടറിയുടെ മുറിയിലെ കാമറകള്‍ മുഖം പതിയാത്തിടത്തേക്കാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. ‘സംസാരിക്കണം’, ‘ചര്‍ച്ചചെയ്യണം’ എന്നിങ്ങനെ ഫയലുകള്‍ക്ക് താഴെ സൂചന നല്‍കിയാണ് ഇടപാട്. മുനിസിപ്പല്‍ ആക്ട് പ്രകാരം സെക്രട്ടറിക്കെതിരെ നടപടി എടുക്കണമെന്നും ഹാരിസ് അമിയന്‍ ആവശ്യപ്പെട്ടു. ആരോപണം ശരിവെക്കുന്നതായി ഭരണകക്ഷി കൗണ്‍സിലര്‍മാരും വ്യക്തമാക്കി. സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും തീരുമാനമെടുത്ത ഫയലുകള്‍ പുന$പരിശോധനക്ക് വിധേയമാക്കണമെന്നും പി.എ. അബ്ദുസലീം എന്ന ബാപ്പുട്ടി ആവശ്യപ്പെട്ടു. മറ്റു ഭരണകക്ഷി കൗണ്‍സിലര്‍മാരും ഇതിനെ പിന്തുണച്ചു. വിഷയം നഗരസഭയുടെ സുതാര്യത ചോദ്യം ചെയ്യുന്നതാണെന്നും ഗൗരവമായി കാണണമെന്നും പ്രതിപക്ഷത്തെ ഒ. സഹദേവനും കെ.വി. ശശി മാസ്റ്ററും ചൂണ്ടികാട്ടി. അടുത്ത യോഗത്തില്‍ സെക്രട്ടിറിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും ആവശ്യം ഉയര്‍ന്നു. തന്‍െറ പേരിലുള്ള വ്യാജ പരാതിയും അഴിമതി ആരോപണവും ഊമക്കത്തും മാനനഷ്ടവും പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായും ഹാരിസ് അമിയന്‍ കൗണ്‍സിലില്‍ യോഗത്തെ അറിയിച്ചു. സ്കൂളില്‍ അനധികൃത കെട്ടിട നിര്‍മാണമെന്ന വ്യാജ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെടും. തങ്ങള്‍ അറിയാതെ കൗണ്‍സിലര്‍മാരുടെ പേരില്‍ ഒപ്പിട്ടുള്ള പരാതികള്‍ വ്യാപകമായി എത്തുന്നുണ്ടെന്ന് മറ്റുള്ളവരും ഉന്നയിച്ചു. പരാതിയോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്‍െറ കോപ്പി ആവശ്യപ്പെടാന്‍ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല നിര്‍ദേശം നല്‍കി. നഗരസഭക്കുകീഴില്‍ ഷെല്‍ട്ടര്‍ ഹോം ആരംഭിക്കാനുള്ള പ്ളാന്‍ എസ്റ്റിമേറ്റിന് കൗണ്‍സില്‍ യോഗം അനുമതി നല്‍കി. കെട്ടിട നമ്പര്‍ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ വില്ളേജ് ഓഫിസര്‍മാരോട് സംസാരിച്ച് പ്രായോഗിക നടപടികള്‍ സ്വീകരിക്കും. 19ാം വാര്‍ഡില്‍ വീട്ടുമുറ്റത്തേക്ക് മലിനജലം എത്തുന്നത് തടയാന്‍ ഡ്രൈനേജ് അറ്റകുറ്റപ്പണി നടത്താനും ധാരണയായി. പട്ടികജാതി ഓഫിസര്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപെടാതിരിക്കാന്‍ പദ്ധതി നിര്‍വഹണം എച്ച്.എസ്, എം.ഇ സെക്രട്ടറി എന്നിവര്‍ക്ക് താല്‍ക്കാലികമായി നല്‍കാനും ധാരണയായി. നഗരസഭാ വാര്‍ഡുകളിലെ തെരുവുവിളക്ക് അറ്റകുറ്റപ്പണിയില്‍ കരാറുകാരായ ‘സിഡ്കോ’ അലംഭാവം കാണിച്ചതായും ഒരാഴ്ചക്കകം പണികള്‍ പൂര്‍ത്തീകരിച്ചില്ളെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. ‘സിഡ്കോ’ പ്രതിനിധി യോഗത്തില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ വിശദീകരിച്ചു. സ്വീകരിക്കുന്നത് നിയമപ്രകാരമുള്ള നടപടി –സെക്രട്ടറി മലപ്പുറം: നഗരസഭാ സെക്രട്ടറി എന്ന നിലയില്‍ നിയമപ്രകാരമുള്ള നടപടികള്‍ മാത്രമാണ് എടുക്കുന്നതെന്ന് സെക്രട്ടറി ഡി. സാജു. കൗണ്‍സില്‍ അംഗങ്ങളുടെ വ്യക്തി ത ാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തനിക്കാകില്ല. കൗണ്‍സില്‍ യോഗസമയത്ത് താന്‍ ഉണ്ടായിരുന്നില്ല. യോഗത്തിലെ ആരോപണങ്ങള്‍ പഠിച്ച് തീരുമാനം കൈകൊള്ളും. തെറ്റായ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ അടക്കമുള്ള കാര്യങ്ങള്‍ കൈകൊള്ളുമെന്നും ഡി. സാജു പറഞ്ഞു. കൗണ്‍സിലറുടെ ആരോപണങ്ങള്‍ പലതും അടിസ്ഥാന രഹിതമാണ്. നഗരസഭയിലെ ആറ് കാമറകള്‍ കേടുവന്നത് ഇതുവരെ ശരിപ്പെടുത്തിയിട്ടില്ളെന്നും സെക്രട്ടറി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.