കൊണ്ടോട്ടി സി.എച്ച്.സിയിലേക്കുള്ള റോഡ് തകര്‍ന്നിട്ട് ഒരു വര്‍ഷം

കൊണ്ടോട്ടി: പ്രതിദിനം നിരവധി രോഗികളത്തെുന്ന കൊണ്ടോട്ടി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്നിട്ട് ഒരു വര്‍ഷം. ചീക്കോട് കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് ഒരു വര്‍ഷം മുമ്പ് റോഡിന്‍െറ ഒരു ഭാഗം പൂര്‍ണമായി കുത്തിപൊളിച്ചത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും റോഡ് പഴയ രീതിയില്‍ പുനര്‍നിര്‍മിക്കാനുള്ള നടപടിയും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പകര്‍ച്ചവ്യാധികളുടെ സമയം കൂടിയായതിനാല്‍ പ്രതിദിനം ആയിരത്തിമുന്നൂറോളം രോഗികളാണ് കൊണ്ടോട്ടി സി.എച്ച്.സിയിലേക്ക് എത്തുന്നത്. റോഡ് തകര്‍ന്നതിനാല്‍ വളരെയധികം പ്രയാസപ്പെട്ടാണ് രോഗികള്‍ ഇവിടേക്കത്തെുന്നത്. കയറ്റം കൂടിയായതിനാല്‍ ഒരു വാഹനം എതിര്‍ദിശയില്‍ വരുന്നതോടെ ഡ്രൈവര്‍മാര്‍ പ്രയാസപ്പെടുകയാണ്. ഇതേ റോഡില്‍ തന്നെയാണ് കൊണ്ടോട്ടി ബ്ളോക് പഞ്ചായത്ത് ഓഫിസും പ്രവര്‍ത്തിക്കുന്നത്. കൂടാതെ, സി.എച്ച്.സിയില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രത്തിലേക്കുളള വൃക്ക രോഗികളെയും ഈ തകര്‍ന്ന റോഡ് വഴിയാണ് എത്തിക്കുന്നത്. മഴ ശക്തമായാല്‍ കാല്‍നട പോലും ദുഷ്കരമാണെന്ന് പരിസരവാസികള്‍ പറയുന്നു. ചീക്കോട് പദ്ധതിക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി പൊളിച്ച റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ നേരത്തെ തന്നെ തുക വകയിരുത്തിയതായും പറയുന്നു. നടപടിക്രമങ്ങളിലെ വീഴ്ചയാണ് പ്രശ്നം പരിഹരിക്കാന്‍ തടസ്സമെന്ന് മറുപക്ഷം ഉന്നയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.