കൊണ്ടോട്ടി: നഗരത്തോട് ചേര്‍ന്ന് അനധികൃതമയി വയല്‍ മണ്ണിട്ട് നികത്തുന്നതായി പരാതി. കൊണ്ടോട്ടി 17 വെണ്ണേങ്കോട് പള്ളിയാളി-വിമാനത്താവള റോഡരികിലെ വയലാണ് അര്‍ധരാത്രി മണ്ണിട്ട് നികത്തിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി മണ്ണിടുന്നതിനായി എത്തിയ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കൊണ്ടോട്ടി വലിയ തോടിനോട് ചേര്‍ന്ന് വലതുഭാഗത്തെ വയലാണ് മണ്ണിട്ട് നികത്തുന്നത്. നേരത്തേ വയലിലേക്കുള്ള വഴിക്കായി ഇവിടെ സ്ഥാപിച്ചിരുന്ന പമ്പ് ഹൗസ് തൊട്ടടുത്തേക്ക് മാറ്റിയിരുന്നു. ഇതുവഴിയാണ് ടിപ്പര്‍ ലോറികള്‍ മണ്ണിടുന്നത്. വയല്‍ പൂര്‍ണമായും മണ്ണിനടിയില്‍ പോകുന്നതോടെ സമീപങ്ങളില്‍ വെള്ളമൊഴുക്ക് നിലച്ച് വീടുകളില്‍ വെള്ളം കയറും. വിഷയത്തില്‍ കലക്ടര്‍ക്കടക്കം പരാതി നല്‍കാനിരിക്കുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.