എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി പാരമ്പര്യ വൈദ്യശാലകളില്‍ അനധികൃത മരുന്ന് വില്‍പന

നിലമ്പൂര്‍: ഡോക്ടറുടെ പരിശോധനയോ കുറിപ്പോ ഇല്ലാതെ മരുന്ന് വില്‍പന വ്യാപകമായ സാഹചര്യത്തില്‍ പാരമ്പര്യ വൈദ്യശാലകളില്‍ എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി. വയറുവേദന, ദഹനക്കുറവ്, നെഞ്ചിരിച്ചില്‍ തുടങ്ങിയവക്ക് ഒരുവിധ പരിശോധനയും കൂടാതെ വൈദ്യശാലകള്‍ വഴി അരിഷ്ടം വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ജില്ലയിലെ വൈദ്യശാലകളില്‍ എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കിയത്. മതിയായ രേഖകളോ, ലൈസന്‍സോ ഇല്ലാതെ നിരവധി പാരമ്പര്യ വൈദ്യശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഡോക്ടറുടെ സേവനം ഉണ്ടാവാറില്ല. പല വൈദ്യശാലകളിലും പുറമെ നിന്നുള്ള അരിഷ്ടവും മറ്റു മരുന്നുകളുമാണ് വില്‍ക്കാറുള്ളത്. സീല്‍ പൊട്ടിച്ച അരിഷ്ടക്കുപ്പികള്‍ വൈദ്യശാലയില്‍ കാണാന്‍ പാടില്ളെന്ന് ഓരോ വൈദ്യശാലകളിലുമത്തെി എക്സൈസ് ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. താക്കീത് നല്‍കിയിട്ടും ഇത്തരം അരിഷ്ടക്കുപ്പികള്‍ കണ്ടത്തെിയാല്‍ വൈദ്യശാല ഉടമക്കെതിരെയും കുപ്പിയില്‍ പതിച്ച ലേബലില്‍ വിലാസത്തിലെ കമ്പനിക്കെതിരേയും കേസെടുക്കും. 30,000 രൂപവരെ പിഴവരുന്ന കേസുകളാണിവ. സാമ്പിള്‍ പരിശോധനയില്‍ അളവില്‍ കൂടുതല്‍ ആല്‍ക്കഹോളോ മറ്റോ കണ്ടത്തെിയാല്‍ കേസിന്‍െറ സ്വഭാവത്തിലും മാറ്റം വരും. നിലമ്പൂര്‍ സര്‍ക്കിളിന് കീഴില്‍ കഴിഞ്ഞ നാലുമാസത്തിനിടെ അഞ്ചിലധികം കേസുകളെടുത്തിട്ടുണ്ട്. ചാലിയാര്‍, മമ്പാട്, ചുങ്കത്തറ പഞ്ചായത്തുകളിലാണ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തേ താക്കീത് നല്‍കിയിട്ടും ഇത് അവഗണിച്ചവരാണ് കേസ് ചുമത്തപ്പെട്ടവരില്‍ അധികവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.