അനധികൃത നിര്‍മാണം കൊളപ്പുറം പാടശേഖരത്തെ ചെങ്കല്‍ മതില്‍ പൊളിച്ചുനീക്കി

വേങ്ങര: നെല്‍കൃഷി ചെയ്തിരുന്ന 100 ഏക്കറോളം വരുന്ന പാടശേഖരത്ത് അനധികൃതമായി നിര്‍മിച്ച ചെങ്കല്‍ മതില്‍ കൃഷി ഓഫിസറുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റി. വയല്‍ തരം മാറ്റാന്‍ വേണ്ടി മാത്രമായി വെച്ചുപിടിപ്പിച്ച തെങ്ങും വാഴകളും പിഴുതുമാറ്റുകയും ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്തില്‍ കൊളപ്പുറം പാടശേഖരത്തിലാണ് റവന്യു അധികൃതരുടെ നടപടിയുണ്ടായത്. സ്വകാര്യ വ്യക്തികള്‍ മാസങ്ങള്‍ക്കു മുമ്പ് നടത്തിയ അനധികൃത നിര്‍മാണ പ്രവൃത്തി ശ്രദ്ധയില്‍പെട്ട റവന്യു അധികൃതര്‍ പ്രശ്നത്തില്‍ ഇടപെടുകയും നിര്‍ത്തിവെക്കാന്‍ സ്റ്റോപ് മെമോ നല്‍കുകയും വയല്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അതിനിടെ വില്ളേജ് ഓഫിസറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവവുമുണ്ടായി. അനധികൃത നിര്‍മാണ പ്രവൃത്തി പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ആ നിലക്കും പിന്നീട് ശ്രമങ്ങളൊന്നും ഇല്ലാതായതോടെയാണ് വില്ളേജ് അധികൃതര്‍ ഇടപെട് ചെങ്കല്‍ മതില്‍ പൊളിച്ചുമാറ്റിയത്. ഇപ്പോള്‍ കൃഷിക്കാവശ്യമായ ട്രാക്ടര്‍ വയലിലേക്ക് ഇറക്കാന്‍ സാധ്യമാണെന്നും നീരൊഴുക്കിന് തടസ്സമില്ളെന്നും വേങ്ങര കൃഷി ഓഫിസര്‍ എം. നജീബ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.