കോളറക്ക് പിന്നാലെ ഡിഫ്തീരിയയും; ആശങ്ക മാറാതെ കുറ്റിപ്പുറം

കുറ്റിപ്പുറം: നിരവധി പേര്‍ കോളറ സ്ഥിരീകരിച്ച് ചികിത്സ തേടിയ കുറ്റിപ്പുറത്ത് ഡിഫ്തീരിയയും കണ്ടത്തെി. കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ച ചെമ്പിക്കല്‍ രാങ്ങാട്ടൂര്‍ കമ്പനിപ്പടി സ്വദേശിക്കാണ് ഡിഫ്തീരിയ ബാധിച്ചതായി കണ്ടത്തെിയത്. മൂന്ന് ദിവസംമുമ്പ് പനി ബാധിച്ച് ചെമ്പിക്കലിലെയും പിന്നീട് കുടക്കലിലെയും സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഭേദമാകാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെനിന്ന് ഡിഫ്തീരിയ ലക്ഷണം കണ്ടത്തെിയതോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ആഴ്ചകള്‍ക്ക് മുമ്പ് ഉത്തരേന്ത്യയില്‍ പോയിവന്ന ഇയാള്‍ക്ക് പനി ബാധിച്ചിരുന്നു. ഡിഫ്തീരിയ സ്ഥിരീകരിക്കാന്‍ തൊണ്ടയിലെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഭാര്യക്കും മൂന്ന് കുട്ടികള്‍ക്കും ഡിഫ്തീരിയ കുത്തിവെപ്പെടുത്തിട്ടില്ല. കോളറ പരത്തുന്ന വിബ്രിയ കോളറ ബാക്ടീരിയ കുറ്റിപ്പുറത്തും പരിസരത്തും കണ്ടത്തെിയതിനെതുടര്‍ന്ന് പഞ്ചായത്തില്‍ സൂപ്പര്‍ ക്ളോറിനേഷന്‍ നടത്താന്‍ തീരുമാനമെടുത്തതിനിടയിലാണ് ഡിഫ്തീരിയയും കണ്ടത്തെിയത്. പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും കുത്തിവെപ്പെടുത്തിട്ടില്ളെന്നാണ് സൂചന. തിങ്കളാഴ്ച ഇവിടെ കുത്തിവെപ്പിന് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഡിഫ്തീരിയയാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചെന്നും പൂര്‍ണമായി സ്ഥിരീകരിക്കാന്‍ പരിശോധനാഫലം വരണമെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജിത്ത് വിജയശങ്കര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.