പെരിന്തല്‍മണ്ണ: ചുട്ടുപൊള്ളുന്ന ചൂട് താങ്ങാനാവാതെ ജില്ലയില്‍ പലേടങ്ങളിലും ഫാമുകളില്‍ ഇറച്ചിക്കോഴികള്‍ കൂട്ടത്തോടെ ചാവുന്നു. 30 ദിവസം പ്രായമായവയാണ് കൂടുതലായും ചുട് താങ്ങാനാവാതെ കുഴഞ്ഞ് ചാവുന്നത്. ഫാമുകളില്‍ മിക്കതിന്‍െറയും മേല്‍ക്കൂര തകര-ആസ്ബസ്റ്റോസ് ഷീറ്റുകളാണെന്നതിനാല്‍ ഫാമിന്‍െറയുള്ളില്‍ വായു പുറത്തെ താപനിലയെക്കാള്‍ കൂടുതലാണ്. 40 ദിവസം പ്രായമായാല്‍ ഇറച്ചിക്കായി വില്‍പന നടത്തേണ്ട കോഴികളാണ് വില്‍പനക്ക് 10 ദിവസം മുമ്പ് ചാവുന്നത്. ഇത് കോഴിഫാം നടത്തിപ്പുകാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്. ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ കോഴികള്‍ക്ക് തീറ്റ നല്‍കരുതെന്നാണ് ഫാം നടത്തിപ്പുകാര്‍ നിര്‍ദേശിക്കുന്നത്. ഒപ്പം ഫാമുകളില്‍ വെച്ച വെള്ളപാത്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചു. ഇ.എം സൊല്യുഷന്‍ വെള്ളത്തില്‍ കലക്കി ഉച്ചയോടെ ഫാമുകളില്‍ തളിക്കുന്നത് അന്തരീക്ഷവായു ശുദ്ധീകരണിന് സഹായകമാവും. കുറുവ പഞ്ചായത്തിലെ പൊരുന്നന്‍കുന്നിലെ എ.ടി സക്കീറലി, ഖാദറലി വറ്റലൂര്‍, പാങ്ങിലെ കുഞ്ഞിമൊയ്തീന്‍ എന്നിവരുടെ ഫാമുകളില്‍ കോഴികള്‍ കഴിഞ്ഞദിവസം കൂട്ടത്തോടെ ചത്തു. തിരൂര്‍ ഭാഗത്തുള്ള ചില ഫാമുകളിലും ഇത്തരത്തില്‍ കോഴികള്‍ ചത്തു. ചൂട് കൂടുന്നതിനാല്‍ മുന്‍കാലങ്ങളില്‍ അഞ്ച് ശതമാനം ഫാമുകളും അടച്ചിടുകയാണ് പതിവ്. ഇത്തവണ 20 ശതമാനത്തോളം ഫാമുകള്‍ പ്രവര്‍ത്തിക്കുന്നില്ളെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രതിനിധി ഖാദറലി വറ്റലൂര്‍ പറയുന്നു. അടുത്ത 40 ദിവസംകൊണ്ട് വളര്‍ത്താവുന്ന തരത്തിലുള്ള കോഴികുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യുന്നത് പല ഫാമുടമകളും വേണ്ടെന്ന് വെച്ചു. വേനല്‍മഴ ലഭിക്കാന്‍ ഇനിയും വൈകിയാല്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന കോഴിക്കുഞ്ഞുങ്ങളെ പരിരക്ഷിക്കാന്‍ കഴിയില്ളെന്നാണ് ഫാം നടത്തിപ്പുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.