വേങ്ങര: ആഴ്ചകള്‍ക്കുള്ളില്‍ പത്തോളം വീടുകളില്‍ മോഷണം നടത്തിയ കള്ളന്മാര്‍ യഥേഷ്ടം വിലസുന്നു. പണവും ആഭരണവുമടക്കം ലക്ഷക്കണക്കിന് രൂപ കളവുപോയെങ്കിലും മോഷ്ടാക്കളെക്കുറിച്ച് പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസമാണ് വേങ്ങര മാര്‍ക്കറ്റ് റോഡിലെ മലയംതൊടി മേലേയില്‍ ഹംസക്കുട്ടിയുടെ വീട്ടില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്നത്. വീടിന് പിന്‍ഭാഗത്തെ ജനലിന്‍െറ ഇരുമ്പുഗ്രില്‍ അഴിച്ചെടുത്താണ് കള്ളന്‍ അകത്തുകടന്നത്. ഹംസക്കുട്ടിയുടെ മകന്‍ ഡോ. മുഹമ്മദ് നസീഫും ഉമ്മയും കിടന്നുറങ്ങിയ മുറിയിലെ അലമാര തുറന്നാണ് 32 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. തൊട്ടടുത്ത എം.ടി. അബ്ദുല്‍ഖാദറിന്‍െറ വീട്ടിലും മോഷണശ്രമം നടന്നു. വീടിന്‍െറ വാതില്‍ തുറക്കുന്നതു കണ്ട് ഭയന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് കള്ളന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നിലധികം പേര്‍ സംഘം ചേര്‍ന്നാണ് മോഷണത്തിന് എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയിലാണ് കച്ചേരിപ്പടിയിലെ പൂച്ചിഹാജിയുടെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയത്. തൊട്ടടുത്ത മാതാട് നിന്നും മൂന്ന് വീടുകളിലും മോഷണം നടന്നിട്ടുണ്ട്. ഇവിടെനിന്ന് സ്വര്‍ണവും പണവും മോഷണം പോയതായി വീട്ടുകാര്‍ പറഞ്ഞു. ആഴ്ചകളായി മോഷ്ടാക്കള്‍ വിലസുകയാണെങ്കിലും ഇവരെ കണ്ടത്തൊനോ പിടികൂടാനോ പൊലീസിനായിട്ടില്ല. രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കിയാല്‍ ഒരുവിധം പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അതേസമയം, അന്വേഷണം നടക്കുന്നുണ്ടെന്നും ആരെയും പിടികൂടിയിട്ടില്ളെന്നും വേങ്ങര എസ്.ഐ രാജേന്ദ്രന്‍ നായര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.