വിദ്യാലയങ്ങളില്‍ അവധിക്കാല ക്ളാസ് നടത്തുന്നതിനെതിരെ പരാതി

തിരുനാവായ: മധ്യവേനലവധിക്ക് അടച്ച വിദ്യാലയങ്ങളില്‍ ക്ളാസുകള്‍ നടത്തുന്നതിനെതിരെ നവജീവന്‍ സാമൂഹിക വേദിയുടെ വിദ്യാര്‍ഥി വിഭാഗമായ നവജീവന്‍ ബാലവേദി സംസ്ഥാന ബാലാവകാശ കമീഷന് പരാതി നല്‍കി. രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് നാലുവരെ നടത്തുന്ന ക്ളാസുകള്‍ കടുത്ത ചൂടുകാലത്ത് കുട്ടികളെ മാനസികമായും ആരോഗ്യപരമായും തളര്‍ത്തുമെന്നും പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നു. അധ്യയനവര്‍ഷം മുഴുവനും വീട്ടില്‍ നിന്നും വിദ്യാലയത്തില്‍നിന്നും പഠനസമ്മര്‍ദം നേരിടുന്നതിന് പുറമെ അവര്‍ക്ക് കളിക്കാനും ബന്ധുഗൃഹങ്ങളില്‍ പോകാനും മറ്റു പരിപാടികളി പങ്കെടുക്കാനും കഴിയാതെ വരികയാണ്. ഈ സാഹചര്യത്തില്‍ അവധിക്കാല ക്ളാസുകള്‍ നടത്തുന്നവരും നടത്താനിരിക്കുന്നവരുമായ മുഴുവന്‍ വിദ്യാലയങ്ങളും ഇതില്‍നിന്ന് പിന്തിരിയണം. രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ബോധവാന്മാരാകണം. വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ബാലാവകാശ കമീഷന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.