രാധ വധം: യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെട്ടില്ല –വി.എസ്

എടക്കര: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫിസിലെ ജീവനക്കാരിയായിരുന്ന രാധയുടെ വധത്തില്‍ യഥാര്‍ഥ പ്രതികള്‍ ഇപ്പോഴും പിടിക്കപ്പെട്ടില്ളെന്ന് വി.എസ്. അച്യുതാനന്ദന്‍. ഓഫിസിലെ ആവശ്യങ്ങള്‍ക്കെല്ലാം ഉപയോഗിച്ച ശേഷം രാധയെ കൊന്ന് കുളത്തിലെറിഞ്ഞെന്നും കുറ്റസമ്മതം നടത്തിയ ചിലര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും വി.എസ് പറഞ്ഞു. നിലമ്പൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം എടക്കരയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷത്തെ ഉമ്മന്‍ ചാണ്ടി ഭരണത്തിന്‍െറ നേട്ടം അഴിമതിയും വിലക്കയറ്റവുമാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടുമ്പോള്‍ റബര്‍ വിലയിടിവ് നിയന്ത്രിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന്‍െറയും ഉമ്മന്‍ ചാണ്ടിയുടെ സംസ്ഥാന സര്‍ക്കാറിന്‍െറയും ജനവിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടി സംസാരിച്ച വി.എസിന്‍െറ പ്രസംഗം തടിച്ചുകൂടിയ ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. സ്ഥാനാര്‍ഥി പി.വി. അന്‍വര്‍, സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, പി.കെ. സൈനബ, സത്യന്‍ മൊകേരി, എ. വിജയരാഘവന്‍, ആലീസ് മാത്യു, പ്രഫ. എം. തോമസ് മാത്യു, എം.ആര്‍. ജയചന്ദ്രന്‍, ഇ. പത്മാക്ഷന്‍, എം. ഉമ്മര്‍, പി.ടി. ഉമ്മര്‍, സാബു പൊന്‍വേലില്‍, സി. അബ്ദുല്‍ മജീദ്, ജി. ശശീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.