വളാഞ്ചേരിയില്‍ സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

വളാഞ്ചേരി: ടൗണില്‍ ശനിയാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി കോഴിക്കോട് റോഡിലെ ജ്വല്ലറിയില്‍ സുരക്ഷാ ജീവനക്കാരനായ ഇരിമ്പിളിയം മുണ്ടകപറമ്പില്‍ ബാലകൃഷ്ണന്‍ (52), ജ്വല്ലറി മാനേജര്‍ പെരിന്തല്‍മണ്ണ തോട്ടശ്ശേരി കളത്തില്‍ സെയ്തലവി (40), സമീപത്തെ സ്റ്റുഡിയോ ജീവനക്കാരന്‍ എടച്ചലം സുധീഷ് (28) എന്നിവരെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്വല്ലറിക്ക് മുന്‍വശം വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമുണ്ടായ വാക്കുതര്‍ക്കമാണ് ശനിയാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തിന് കാരണമെന്ന് പറയപ്പെടുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തെ സ്റ്റുഡിയോയിലെ ജീവനക്കാരന് മര്‍ദനമേറ്റത്. സ്റ്റുഡിയോയിലെ കമ്പ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും അടിച്ചുതകര്‍ക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.