കലക്ടറില്‍നിന്ന് അനുമതി ലഭിച്ചില്ല: കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്താനാവാതെ മലയോര ഗ്രാമങ്ങള്‍

കാളികാവ്: വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കെ പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടറുടെ അനുമതി വൈകുന്നു. മലയോര ഗ്രാമങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമത്തെിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് കലക്ടറുടെ അനുമതിക്കായി പഞ്ചായത്തുകള്‍ കാത്തുനില്‍ക്കുന്നത്. സമീപ കാലങ്ങളിലൊന്നും ഇതുപോലെ വരള്‍ച്ചയെ നേരിട്ടിട്ടില്ല. ശുദ്ധജലത്തിനായി കാട്ടുചോലകളെ ആശ്രയിച്ചാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍ കഴിയുന്നത്. ഇത് വറ്റിയതോടെ വെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ സ്ഥാപിച്ച പദ്ധതികളില്‍ പലതും നോക്കുകുത്തിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതികള്‍ കലക്ടറെ സമീപിച്ചത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കുടിവെള്ള പ്രശ്ന പരിഹാരത്തിന് ഗ്രാമപഞ്ചായത്തുകളുടെ ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപവരെ ചെലവഴിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കലക്ടറുടെ നിര്‍ദേശം ലഭിക്കുന്ന മുറക്ക് മാത്രമേ പദ്ധതികള്‍ നടപ്പാക്കാനാകൂ. ഗ്രാമപഞ്ചായത്ത് ഭരണാധികാരികള്‍ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.