പൊള്ളുന്ന വെയില്‍: അവധിക്കാലത്തിന്‍െറ ആവേശം വിതറാതെ വിനോദസഞ്ചാര മേഖല

മലപ്പുറം: അവധിക്കാലമാണ് വിനോദസഞ്ചാര മേഖലയുടെ ചാകരക്കാലം. എന്നാല്‍, ഇത്തവണത്തെ കനത്ത ചൂടില്‍ ജില്ലയിലെ വിനോദ സഞ്ചാരമേഖലയും വിയര്‍ക്കുകയാണ്. സന്ദര്‍ശക പ്രവാഹം ഗണ്യമായി കുറഞ്ഞതിനാല്‍ മേഖല തളര്‍ച്ചയിലാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കുടുംബസമേതം സന്ദര്‍ശകര്‍ പാര്‍ക്കുകളിലേക്ക് ഒഴുകുന്ന സമയമാണിതെങ്കിലും അസാധാരണ ചൂടില്‍ സന്ദര്‍ശകര്‍ വരാന്‍ മടിക്കുന്നു. രാവിലെ മുതല്‍ ഉച്ചവരെ എത്തുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. വൈകുന്നേരം മാത്രമാണ് അല്‍പ്പമെങ്കിലും സന്ദര്‍ശകരുള്ളത്. ജലലഭ്യതയുള്ള പാര്‍ക്കുകളില്‍ പക്ഷേ, സ്ഥിതി വ്യത്യസ്തമാണെന്ന് ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍കോയ പറയുന്നു. കരുവാരകുണ്ടിലെ ചേറുമ്പ് ഇക്കോ ടൂറിസം വില്ളേജ്, കോട്ടക്കുന്ന് ശാന്തിതീരം പാര്‍ക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉയര്‍ച്ചയുണ്ട്. തിരൂര്‍ പടിഞ്ഞാറെക്കര ബീച്ചിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടില്ളെങ്കിലും വൈകീട്ട് 4.30ന് ശേഷമാണ് ആളുകള്‍ ഇവിടെയത്തെുന്നത്. തണല്‍വിരിച്ച നിലമ്പൂര്‍ തേക്ക് മ്യൂസിയം, കനോലി പ്ളോട്ട്, നെടുങ്കയം എന്നിവിടങ്ങളില്‍ രാവിലെ മുതല്‍തന്നെ സന്ദര്‍ശകരത്തെുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. കുറ്റിപ്പുറം നിളപാര്‍ക്ക്, കേരളാംകുണ്ട്, ചെരണി, കോഴിപ്പാറ എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഭീമമായ കുറവാണുള്ളത്. കേരളാംകുണ്ടില്‍ വെള്ളച്ചാട്ടം പൂര്‍ണമായും നിലച്ച് ചെറിയ വെള്ളക്കെട്ട് മാത്രമാണുള്ളത്. സന്ദര്‍ശകര്‍ നന്നേ കുറഞ്ഞ ആഢ്യന്‍പാറ വറ്റിവരണ്ടതിനാല്‍ ജലവൈദ്യുത പദ്ധതിയും ഹൈഡല്‍ ടൂറിസം പദ്ധതിയും നിലച്ചു. ബോട്ട് സര്‍വിസ് പ്രധാന ആകര്‍ഷണമായ ചേറുമ്പ് ഇക്കോ ടൂറിസം വില്ളേജില്‍ പുഴയില്‍ വെള്ളം വറ്റിത്തുടങ്ങിയത് ഭീഷണി തീര്‍ത്തെങ്കിലും ഇടക്ക് മഴ ലഭിച്ചത് ആശ്വാസമായി. ജില്ലയില്‍ ഏറ്റവും വലിയ ചൂട് അനുഭവപ്പെടുന്ന മലപ്പുറം നഗരസഭയുടെ ഹൃദയഭാഗത്തുള്ള കോട്ടക്കുന്ന് പാര്‍ക്കില്‍ വൈകുന്നേരംവരെ സന്ദര്‍ശകര്‍ കുറവാണ്. നാല് മണിക്ക് ശേഷമാണ് കോട്ടക്കുന്നിലേക്ക് കാര്യമായി അളുകള്‍ എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.