ചങ്ങരംകുളം: പ്രദേശത്തെ ഏറ്റവും വലിയ കോള്‍പടവായ കോലത്തുപാടത്ത് ഈ വര്‍ഷം കര്‍ഷകരെ ആവേശത്തിലാക്കി മൂന്നു പഞ്ചായത്തുകളിലെ കൊയ്ത്തുത്സവം നടന്നു. എടപ്പാള്‍ പഞ്ചായത്തിലെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സുബൈദ ടീച്ചര്‍, ബ്ളോക്ക് മെംബര്‍ ഷീജ, മുന്‍ ബ്ളോക്ക് മെംബര്‍ ബക്കര്‍, കോള്‍പടവ് പ്രസിഡന്‍റ് അബ്ദുല്ലത്തീഫ്, കര്‍ഷകരായ കൃഷ്ണന്‍കുട്ടി നായര്‍, സൈനുദ്ദീന്‍ ഹാജി, ദ്വാരകനാഥന്‍ എന്നിവരും ഞാറ്റുവേല, നാട്ടുനന്മ കര്‍ഷക ഗ്രൂപ്പുകളും കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു. 325 ഏക്കറിലെ കൃഷിയുടെ കൊയ്ത്തുത്സവമാണ് നടന്നത്. കഴിഞ്ഞ ദിവസം ആലങ്കോട്-നന്നംമുക്ക് പഞ്ചായത്തുകളിലെ കൊയ്ത്തുത്സവം നടത്തിയിരുന്നു. മൂന്നു പഞ്ചായത്തുകളിലായി 650 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കോലത്തുപാടം കോള്‍പടവില്‍ പുതിയ കോള്‍പടവ് കമ്മിറ്റി നൂതനമായ കൃഷിരീതികള്‍ പ്രായോഗികമാക്കിയിരുന്നു. കോള്‍പടവിലെ ഏറെ തരിശ് നിലങ്ങള്‍ ഈ വര്‍ഷം കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞു. കൃഷിയുടെ പ്രാരംഭ പ്രവൃത്തികള്‍ തികഞ്ഞ ആസൂത്രണത്തോടെ സമയബന്ധിതമായി നടപ്പാക്കിയെന്നതും പതിവിലും നേരത്തേ കൊയ്ത്ത് നടത്താന്‍ കഴിഞ്ഞുവെന്നതും വലിയ നേട്ടമാണ്. മുന്‍ വര്‍ഷങ്ങളില്‍ പലപ്പോഴും നഷ്ടങ്ങള്‍ മാത്രം നല്‍കിയ കോള്‍പടവില്‍ ഇത്തവണ വിളവ് വിജയകരമായതില്‍ കര്‍ഷകര്‍ ഏറെ സന്തുഷ്ടരാണ്. കൃഷിയുടെ പ്രാരംഭ പ്രവൃത്തികള്‍ വൈകുന്നതിനാല്‍ വിള കാലവര്‍ഷക്കെടുതിയില്‍ നശിക്കുന്നത് ഇവിടെ പതിവായിരുന്നു. വൈവിധ്യമാര്‍ന്ന കൃഷിരീതികളിലൂടെ ശ്രദ്ധേയനായ യുവകര്‍ഷകനായ പുതിയ കോള്‍പടവ് പ്രസിഡന്‍റ് അബ്ദുല്‍ ലത്തീഫിന്‍െറ പ്രവര്‍ത്തനവും ഏറെ പ്രശംസ പിടിച്ചുപറ്റി. കാര്‍ഷിക യൂനിവേഴ്സിറ്റിയില്‍നിന്ന് മേധാവികളെ കൊണ്ടുവന്ന് ആവശ്യമായ ഉപദേശങ്ങള്‍ ലഭ്യമാക്കിയും നൂതനമായ പദ്ധതികള്‍ ആസൂത്രണം ചെയ്തും ലത്തീഫ് കോള്‍പടവില്‍ വിജയത്തിന് വഴിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.