ആരോഗ്യവകുപ്പും പൊലീസും കൈകോര്‍ത്തു; ആദിവാസി കോളനിയില്‍ കുടിവെള്ളമത്തെി

നിലമ്പൂര്‍: കുടിവെള്ളം ലഭിക്കുന്നില്ളെന്ന പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പും പൊലീസും കൈകോര്‍ത്ത് ആദിവാസി കുടുംബങ്ങള്‍ക്ക് കുടിവെള്ളമത്തെിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ വഴിക്കടവ് പഞ്ചായത്തിലെ പൂവ്വത്തിപ്പൊയില്‍ പട്ടികജാതി-പട്ടികവര്‍ഗ കോളനിയിലാണ് ഡെപ്യൂട്ടി ഡി.എം.ഒ നൂനമര്‍ജയും നിലമ്പൂര്‍ സി.ഐ ടി. സജീവനും ചേര്‍ന്ന് കുടിവെള്ളവിതരണത്തിന് വഴിയൊരുക്കിയത്. പഞ്ചായത്തിന്‍െറ ജലനിധിയിലെ വെള്ളമാണ് വേനലില്‍ ഇവിടുത്തെ കുടുംബങ്ങളുടെ ഏക ആശ്രയം. മോട്ടോര്‍ തകരാറിലായതിനെ ജലനിധിയില്‍ ഒരു മാസത്തോളമായി വെള്ളം ലഭിക്കുന്നില്ല. പരിഹാരമായി പഞ്ചായത്തിന്‍െറ മേല്‍നോട്ടത്തില്‍ വാര്‍ഡുകള്‍ തോറും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ മുഴുവനായി കുടിവെള്ളം നേരിട്ടത്തെിക്കുന്നത് പ്രായോഗികമല്ലാതായതോടെ കുടുംബങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാതെയായി. തിങ്കളാഴ്ച പൂവ്വത്തിപ്പൊയില്‍ നാലുസെന്‍റ് കോളനിയില്‍ വാര്‍ഡ് മെംബര്‍ മുഹമ്മദ് അശ്റഫിന്‍െറ നേതൃത്വത്തില്‍ കുടിവെള്ളം വിതരണത്തിനത്തെിച്ചിരുന്നിന്നെങ്കിലും താഴത്തെ ആദിവാസി കോളനിയിലത്തെിയപ്പോഴേക്കും വെള്ളം തീര്‍ന്നു. മറ്റുവാര്‍ഡുകളിലേക്കും വെള്ളമത്തെിക്കേണ്ടതിനാല്‍ കോളനിയില്‍ അന്ന് വീണ്ടും ജലവിതരണമുണ്ടായില്ല. ഇതോടെ കോളനിയില്‍ കുടിവെള്ളം ലഭിക്കുന്നില്ളെന്ന് സ്പെഷല്‍ ബ്രാഞ്ചിന് പരാതി ലഭിച്ചു. ഡെപ്യൂട്ടി ഡി.എം.ഒക്കും നിലമ്പൂര്‍ സി.ഐക്കും സ്പെഷല്‍ ബ്രാഞ്ച് വിവരം കൈമാറുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഡെപ്യൂട്ടി ഡി.എം.ഒ സ്വന്തം വീട്ടിലുണ്ടായിരുന്ന ആയിരം ലിറ്ററിന്‍െറ കുടിവെള്ള ടാങ്ക് കോളനിയിലത്തെിക്കുകയായിരുന്നു. നിലമ്പൂര്‍ സി.ഐ പഞ്ചായത്ത് വക ടാങ്കില്‍ വഴിക്കടവ് കെട്ടുങ്ങലില്‍നിന്ന് ശുദ്ധജലം സംഭരിച്ച് ബുധനാഴ്ച വൈകീട്ട് കോളനിയിലത്തെിച്ചു. കാട്ടുനായ്ക്ക-പണിയര്‍ വിഭാഗങ്ങളില്‍പെടുന്ന എട്ട് കുടുംബങ്ങളാണ് കോളനിയിലുള്ളത്. കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വെള്ളം നല്‍കി. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും വെള്ളമത്തെിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് സി.ഐ മടങ്ങിയത്. വാര്‍ഡ് മെംബര്‍ മുഹമ്മദ് അശ്റഫും സഹായത്തിനത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.