പൂക്കോട്ടുംപാടം: മലയോര മേഖലയില്‍ അപ്രതീക്ഷിതമായത്തെിയ വേനല്‍ മഴ അമരമ്പലം പഞ്ചായത്തില്‍ വ്യാപക നാശമുണ്ടാക്കി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ഉണ്ടായ ശക്തമായ കാറ്റും ഇടിമിന്നലുമാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. പലയിടത്തും മരങ്ങള്‍ പൊട്ടി വീണ് വീടുകള്‍ക്ക് കേടുപാടും വൈദ്യുതി തടസ്സവുമുണ്ടായി. തൊട്ടേക്കാടിന് സമീപം കാറ്റില്‍ റബര്‍ മരം റോഡില്‍ വീണ് നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ അര മണിക്കൂറോളം ഗതാഗതം മുടങ്ങി. നാട്ടുകാര്‍ മരങ്ങള്‍ മുറിച്ചു നീക്കിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്. പുതിയക്കോട് അമ്പലക്കുന്നില്‍ ചെമ്മിണിക്കര ഗോപാലകൃഷ്ണന്‍െറ വീടിന് മുകളില്‍ റബര്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. വീട്ടുവളപ്പില്‍ ടാപ്പിങ് ചെയ്യുന്ന റബര്‍ മരങ്ങളും കാറ്റില്‍ നിലംപൊത്തി. സി.വി. ഹരിദാസന്‍, മുതുകാട് പ്രകാശന്‍ എന്നിവരുടെയും റബര്‍ മരങ്ങള്‍ കാറ്റില്‍ നശിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലില്‍ പലവീടുകളിലെയും വൈദ്യുത ഉപകരണങ്ങളും സ്വകാര്യ കേബ്ള്‍ ശൃംഖലയുടെ കേബ്ളും നശിച്ചു. പലയിടങ്ങളിലും വൈദ്യുത കമ്പികളില്‍ മരങ്ങള്‍ വീണതിനാല്‍ വൈദ്യുതി ബന്ധവും നിലച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.