താനൂരിലെ സംഘര്‍ഷ പ്രദേശങ്ങള്‍ രാഷ്ട്രീയ–മത നേതാക്കള്‍ സന്ദര്‍ശിച്ചു

താനൂര്‍: താനൂരില്‍ സി.പി.എം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശവും അക്രമിക്കപ്പെട്ട വീടുകളും രാഷ്ട്രീയ-മതനേതാക്കള്‍ സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ചക്കിപ്പന്‍െറ പുരക്കല്‍ കുഞ്ഞന്‍ബാവ, ചേക്കിനാന്‍െറ പുരക്കല്‍ അലി, ചെറുപുരക്കല്‍ റഷീദ്, സഹോദരന്‍ ബഷീര്‍ എന്നിവരുടെ വീടുകളാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. കുട്ടി അഹമ്മദ്കുട്ടി, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, താനൂര്‍ നഗരസഭാ കൗണ്‍സിലറും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ എം.പി. അഷ്റഫ്, എം.പി. സിദ്ദീഖ് എന്നിവര്‍ സന്ദര്‍ശിച്ചത്. തകര്‍ത്ത മുസ്ലിം ലീഗ് ഓഫിസും സന്ദര്‍ശിച്ചു. താനൂരില്‍ അക്രമണത്തിനിരയായ പ്രവര്‍ത്തകരുടെ വീടുകള്‍ എല്‍.ഡി.എഫ് നേതാക്കളും സന്ദര്‍ശിച്ചു. സി.പി.എം പ്രവര്‍ത്തക ബീരാങ്കാന്‍െറ പുരക്കല്‍ ബിയ്യാത്തുട്ടി, വെളിക്കാന്‍െറ പുരക്കല്‍ സൈനമോള്‍, തെക്കരകത്ത് മുഹമ്മദ് ബാവ, പുത്തന്‍വീട്ടില്‍ ഇബ്രാഹിംകുട്ടി, സി.പി. ഹംസകോയ എന്നിവരുടെ വീടുകളും അക്രമികപ്പെട്ട ക്ളബുകളും മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, ടി.കെ. ഹംസ, ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, ഇ. ജയന്‍, അഡ്വ. റഊഫ്, കെ.വി. സിദ്ദീഖ്, ചുള്ളിയത്ത് ബാലകൃഷ്ണന്‍ എന്നിവരാണ് സന്ദര്‍ശച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് താനൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് എല്‍.ഡി.എഫ് ജനകീയ കൂട്ടായ്മ നടത്തി. ജില്ലാ കമ്മിറ്റിയംഗം വേലായുധന്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. എന്‍.സി.പി ജില്ലാ പ്രസിഡന്‍റ് ടി.എ. ശിവശങ്കരന്‍, എം. അനില്‍കുമാര്‍, ഹംസു മേപ്പുറത്ത്, ഇ. ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.പി സുന്നി വിഭാഗം നേതാക്കളും തകര്‍ക്കപ്പെട്ട വീടുകളും കടകളും സന്ദര്‍ശിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് സയ്യിദ് യൂസഫുല്‍ ജീലാനി വൈലത്തൂര്‍, മുസ്തഫ മസ്റ്റര്‍ കോഡൂര്‍, ഊരകം അബ്ദുറഹിമാന്‍ സഖാഫി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ പറവന്നൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.