എന്‍.ഡി.എ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

വളാഞ്ചേരി: കേരളത്തിലെ മിടുക്കന്‍മാരുടെ കഴിവുകള്‍ സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താന്‍ മാറിമാറി ഭരിച്ച ഇരുമുണികള്‍ക്കും സാധിച്ചിട്ടില്ളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ. കോട്ടക്കല്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി വി. ഉണ്ണികൃഷ്ണന്‍ മാസ്റ്ററുടെ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വളാഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ, കാര്‍ഷിക രംഗങ്ങളിലെല്ലാം കേരളം തികഞ്ഞ പരാജയമാണ്. ഇവിടെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാനം ഭരിച്ച ഇരുമുന്നണികളും പരാജയപ്പെട്ടു. മുഖ്യമന്ത്രി ഉള്‍പ്പടെ യു.ഡി.എഫ് മന്ത്രിസഭയിലെ ഭൂരിഭാഗം പേരും അഴിമതിക്കാരായി മാറി. എന്‍.ഡി.എ അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി രഹിത ഭരണവും മികച്ച പുരോഗതിയും കൈവരിക്കാന്‍ സാധിച്ചു. സി.പി.എമ്മിന് ആശയപാപ്പരത്വം സംഭവിച്ചെന്നും അതിനാലാണ് അവര്‍ അക്രമത്തിലേക്ക് തിരിയുന്നതെന്നും കേരളത്തില്‍ എന്‍.ഡി.എ സഖ്യം അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പൈങ്കണ്ണൂര്‍ താജ് ഓഡി റ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് സുരേഷ് പാറത്തൊടി അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ ജനറല്‍ സെക്രട്ടറി കെ. നാരായണന്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡന്‍റ് കെ. രാമചന്ദ്രന്‍, ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി ബാബു പൂതംപാറ, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അഷ്റഫ്, സ്ഥാനാര്‍ഥി വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ഗോവിന്ദന്‍, ദാമോദരന്‍, പ്രേമന്‍ മാസ്റ്റര്‍, പി.പി. ഗണേശന്‍, എം. വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചവരെ ചടങ്ങില്‍ ആദരിച്ചു. സജീഷ് പൊന്മള സ്വാഗതവും പി. ഉഷ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.