പുലാമന്തോള്‍: കുന്തിപ്പുഴയില്‍ നിര്‍മിച്ച തടയണയുടെ പ്ളാറ്റ്ഫോം സ്ളാബുകള്‍ തകര്‍ന്നത് അപകട ഭീഷണിയാവുന്നു. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ പുലാമന്തോള്‍ പാലത്തിന് താഴെയുള്ള തടയണയുടെ പ്ളാറ്റ്ഫോം സ്ളാബുകളാണ് തകര്‍ന്നത്. തടയണക്ക് ബലം നല്‍കാന്‍ വേണ്ടി ബീമുകള്‍ നിര്‍മിച്ചതിനിടയിലാണ് സ്ളാബുകള്‍ വിരിച്ചിട്ടുള്ളത്. ബീമുകള്‍ക്കിടയില്‍ വിരിച്ച സ്ളാബുകള്‍ തകര്‍ന്ന് കമ്പികള്‍ പുറത്തായിട്ടുണ്ട്. കൊപ്പം, വിളയൂര്‍, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണ പദ്ധതികള്‍ക്ക് വേണ്ടി പാലക്കാട് ജില്ലാ പഞ്ചായത്താണ് രണ്ടര കോടി രൂപ ചെലവഴിച്ച് ആര്‍.ഐ.ഡി.എഫ് പദ്ധതിയിലുള്‍പ്പെടുത്തി തടയണ നിര്‍മിച്ചത്. 121 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2014 ജൂണ്‍ ഒന്നിന് തടയണ നാടിനായി സമര്‍പ്പിക്കുന്നതിന് മുമ്പുതന്നെ സ്ളാബുകള്‍ ഒഴുകിപ്പോയതായും മറ്റും പരാതികളുയര്‍ന്നിരുന്നു.കരിങ്കല്ലുകള്‍ മണലില്‍ പാക്കിങ് നടത്തി അതിന് മീതെയാണ് സ്ളാബുകള്‍ വിരിച്ചതെന്നായിരുന്നു അന്ന് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, പാക്കിങ് നടത്തിയ ഭാഗത്തുനിന്ന് മണല്‍ നീങ്ങിപ്പോയതും പുഴ താഴ്ന്നതുമാണ് കരിങ്കല്ലുകള്‍ പുറത്തുവരാന്‍ കാരണമായതെന്ന് പറയുന്നു. തടയണ പരിസരത്ത് രൂക്ഷമായ തോതില്‍ അനധികൃത മണലെടുപ്പ് നടക്കുന്നതാണ് മണല്‍ നീങ്ങാനും പുഴ താഴാനും കാരണമായത്. ഇവിടെ മത്സ്യക്കൊയ്ത്തും നടന്നിരുന്നു. പ്ളാറ്റ്ഫോമിനുള്ളില്‍നിന്ന് മീന്‍പിടിക്കാന്‍ വേണ്ടി സ്ളാബുകള്‍ തകര്‍ത്തിരുന്നതായും ആക്ഷേപമുണ്ട്. നിലവില്‍ തടയണയുടെ മെയിന്‍ സ്ളാബടക്കം തകര്‍ച്ചാഭീഷണി നേരിടുകയാണ്. ജലക്ഷാമം രൂക്ഷമായത് കാരണം മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്ന് നൂറുകണക്കിനാളുകളാണ് തടയണയില്‍ കുളിക്കാനത്തെുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ തടയണക്ക് പുറത്ത് വെള്ളം കുറവാണ്. മണ്‍സൂണിന് മുമ്പുതന്നെ തടയണയുടെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.