പുഴ തിരിച്ചുപിടിക്കാന്‍ വാട്സ്ആപ് ഗ്രൂപ്പിന്‍െറ പുഴ നടത്തം

കാളികാവ്: ജല സ്രോതസ്സുകളുടെ നാശം തൊട്ടറിയാന്‍ കാളികാവ് മലയോരം വാട്സ്ആപ് ഗ്രൂപ് സംഘടിപ്പിച്ച പുഴ നടത്തം ശ്രദ്ധേയമായി. പരിയങ്ങാട് പുഴയിലെ മലിനീകരണവും കൈയേറ്റങ്ങളും ജലചൂഷണവും വരള്‍ച്ചയുടെ രൂക്ഷതയുമെല്ലാം തൊട്ടറിഞ്ഞായിരുന്നു പുഴ നടത്തം. കഞ്ചാവ് ചെടികളും പുഴയോരത്ത് കണ്ടത്തെി. കഴിഞ്ഞ വര്‍ഷങ്ങളില്‍ വേനലിലും സജീവമായിരുന്ന പുഴ ഇപ്പോള്‍ ഏറെക്കുറെ വറ്റിയ നിലയിലാണ്. കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ക്ളബ് പ്രതിനിധികളും പുഴ നടത്തത്തില്‍ പങ്കാളികളായി. കാളികാവ് ഈനാദിയില്‍ ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്ററും ചാലിയാര്‍ പുഴ സംരക്ഷണസമിതി ചെയര്‍മാനുമായ ടി.പി. ഹൈദരലി ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷി ഓഫിസറായിരുന്ന ടി.പി. ബോസ് ഫ്ളാഗ്ഓഫ് ചെയ്തു. കുരുന്നു പ്രതിഭകളായ അമ്പലക്കടവ് എം.എല്‍.പി സ്കൂളിലെ റസലും റാസിഖും ഫ്ളാഗ് എറ്റുവാങ്ങി. കാളികാവ് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സെയ്താലി, തുവ്വൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് തെറ്റത്ത് ബാലന്‍, ജില്ലാ പഞ്ചായത്തംഗം ആലിപ്പെറ്റ ജമീല, ഇമ്പിച്ചിക്കോയ, കെ. രാജേന്ദ്രന്‍, ഉമ്മച്ചന്‍ തെങ്ങുംമൂട്ടില്‍, ഷറഫുദ്ദീന്‍ മാസ്റ്റര്‍, ടി. ബഷീര്‍ മാസ്റ്റര്‍, ഡോ. ലത്തീഫ് പടിയത്ത്, പി.കെ. ജംഷീര്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ചോക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷാഹിന ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗം പൈനാട്ടില്‍ അഷ്റഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.എ. ഹമീദ്, കെ.എസ്. അന്‍വര്‍, ഗ്രൂപ് അംഗങ്ങളായ സിറാജുദ്ദീന്‍ മഞ്ഞപ്പെട്ടി, ശിഹാബ് മാളിയേക്കല്‍, വി. സാദിഖ് എന്നിവര്‍ സംസാരിച്ചു. ബദറുല്‍ മുനീര്‍, ശ്രീഹര്‍ഷ്, പി. മഅ്സൂം, എം. സല്‍മാന്‍, ബദര്‍ദുജ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.