കാളികാവ്: കടുത്ത വേനലില്‍ പരിയങ്ങാട് പുഴ വറ്റിയതോടെ മധുമല കുടിവെള്ള പദ്ധതിയിലേക്കുള്ള പമ്പിങ് നിര്‍ത്തി. മധുമല പദ്ധതിയെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ ഇതോടെ ദുരിതത്തിലായി. ദിവസത്തില്‍ ഒരു മണിക്കൂര്‍ പോലും പമ്പു ചെയ്യാന്‍ കിണറില്‍ വെള്ളം ലഭിക്കുന്നില്ല. അതിനിടെ പമ്പിങ് മോട്ടോര്‍ കേടായത് ദുരിതം ഇരട്ടിയാക്കി. 10 കോടി മുടക്കി 2000 കുടുംബങ്ങള്‍ക്ക് കുടിവെള്ളമത്തെിക്കാനുദ്ദേശിച്ച പദ്ധതിയാണിത്. അതിനിടെ ചോക്കാട് പഞ്ചായത്തിലേക്ക് പദ്ധതി നീട്ടാന്‍ തീരുമാനിച്ചു. ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടു കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള പൈപ്പിടല്‍ ജോലിയും ആരംഭിച്ചിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി പരിയങ്ങാട് പുഴയില്‍ പമ്പിങ് കിണറിനു താഴെ 60 ലക്ഷം മുടക്കി പുതിയൊരു തടയണയുടെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. പുഴയില്‍ നിന്ന് ചാലുകീറിയാണ് ഇപ്പോള്‍ കിണറിലേക്ക് വെള്ളമത്തെിക്കുന്നത്. അതേ സമയം പദ്ധതി ലക്ഷ്യമിടുന്ന പകുതി കുടുംബങ്ങള്‍ക്കു പോലും ഇക്കാലം വരെ ശുദ്ധജലം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇനി ആയിരത്തോളം പുതിയ ഗുണഭോക്താക്കള്‍ പദ്ധതിയില്‍ ചേരാനിരിക്കുന്നതോടെ ഇപ്പോഴത്തെ നിലയില്‍ പദ്ധതിയില്‍ ആശങ്കയുള്ളവരുമുണ്ട്. പൈപ്പുകളുടെ പൊട്ടലും മറ്റുമായി മാസത്തില്‍ ഒരു ലക്ഷത്തോളം നഷ്ടത്തിലാണ് പദ്ധതി മുന്നോട്ടു പോകുന്നത്. ചോക്കാട് പഞ്ചായത്തിലേക്ക് വെള്ളമത്തെിക്കുന്നതിന് എട്ടു കോടി മുടക്കി നിര്‍മാണ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. വാട്ടര്‍ ടാങ്കില്‍ നിന്നും പള്ളിശ്ശേരി വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരത്തിലുള്ള സിമന്‍റ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ മൂന്നരക്കോടിയുടെ പദ്ധതി ജല അതോറിറ്റിയും സമര്‍പ്പിച്ചു. സിമന്‍റ് പൈപ്പുകള്‍ പൊട്ടി ആഴ്ചകള്‍ കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവമാണ്. കോടികള്‍ മുടക്കിയിട്ടും ലക്ഷ്യം നേടാന്‍ കഴിയാത്ത പദ്ധതി ജനങ്ങള്‍ക്ക് ബാധ്യതയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.