എടക്കര: മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന നടപ്പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ലാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് കുരുടിത്തോടിന് കുറുകെ തണ്ണിക്കടവിനെയും പാതിരിപ്പാറയെയും ബന്ധിപ്പിക്കുന്ന പാലം 2011ലെ മലവെള്ളപ്പാച്ചിലിലാണ് തകര്‍ന്നത്. 30 വര്‍ഷം മുമ്പ് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മിച്ചതാണിത്. കല്ലായിപ്പൊട്ടി, തണ്ണിക്കടവ്, പാതിരിപ്പാറ പ്രദേശങ്ങളിലെ ഇരുനൂറോളം കുടുംബങ്ങള്‍ പുറംലോകത്തത്തൊന്‍ ആശ്രയിക്കുന്നത് ഈ പാലമാണ്. പാലം തകര്‍ന്നതോടെ ഈ പ്രദേശത്തുകാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഴക്കാലമായാല്‍ തോട് നീന്തി വേണം മറുകരയിലത്തൊന്‍. തണ്ണിക്കടവ്, നാരോക്കാവ്, പാലേമാട് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്കൂളുകളിലത്തൊന്‍ പാടുപെടുകയാണ്. തോട്ടിലെ ജലനിരപ്പുയരുമ്പോള്‍ നാട്ടുകാരാണ് കുട്ടികളെ മറുകരയിലത്തെിക്കുന്നത്. നെടുകെ പിളര്‍ന്ന പാലത്തിന്‍െറ കൈവരികളും തകര്‍ന്ന അവസ്ഥയിലാണ്. പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല. കുട്ടികളും മുതിര്‍ന്നവരും പാലത്തില്‍ നിന്ന് വീണ് അപകടം പറ്റിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപ പിരിവെടുത്ത് നാട്ടുകാര്‍ പുതിയ പാലം നിര്‍മിക്കാന്‍ സ്ഥലം വാങ്ങി നല്‍കിയെങ്കിലും പാലം നിര്‍മാണം ഒരിടത്തുമത്തെിയില്ല. പുതിയ പാലം നിര്‍മിക്കണമെന്നാശ്യപ്പെട്ട് സ്ഥലം എം.എല്‍.എക്ക് പരാതി നല്‍കിയിരുന്നു. എസ്റ്റിമേറ്റ് തയാറാക്കുക മാത്രമാണ് ചെയ്തത്. രോഗികളെയും കിടപ്പിലായവരെയും ആശുപത്രികളിലത്തെിക്കലും പ്രയാസകരമാണ്. തകര്‍ന്ന നടപ്പാലവും പ്രദേശവും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.