പെരിന്തല്‍മണ്ണ: രണ്ടുമാസം മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത മാതൃശിശുകേന്ദ്രം ഇനിയും രോഗികള്‍ക്ക് തുറന്നുകൊടുത്തില്ല. 4.25 കോടി രൂപ ചെലവില്‍ പണിപൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയത്തില്‍ ആവശ്യത്തിന് സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് തുറന്നുകൊടുക്കാന്‍ വൈകുന്നതിന് കാരണം. പ്രതിമാസം അരലക്ഷം പേരാണ് ജില്ലാ ആശുപത്രിയിലെ ഒ.പി വിഭാഗത്തില്‍ എത്തുന്നത്. ഇതില്‍ നല്ളൊരു പങ്കും പെരിന്തല്‍മണ്ണ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമുള്ള സ്ത്രീകളും കുട്ടികളുമാണ്. മാസംതോറും 200ലേറെ പ്രസവമാണ് ജില്ലാ ആശുപത്രിയില്‍ നടക്കുന്നത്. ഇത് കണക്കിലെടുത്ത് ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ആശുപത്രി തുടങ്ങിയത്. ജില്ലയിലെ ഏറ്റവും വലിയ മാതൃ ശിശുകേന്ദ്രമെന്നാണ് ആരോഗ്യവകുപ്പ് തന്നെ പെരിന്തല്‍മണ്ണയിലെ മാതൃ-ശിശുകേന്ദ്രത്തെ വിശേഷിപ്പിക്കുന്നത്. ഗവ. ആശുപത്രിക്ക് എതിര്‍വശത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ യൂനിറ്റിന് സമീപത്തെ ആര്‍.എം.ഒ ക്വാര്‍ട്ടേഴ്സിന് സമീപമാണ് വിശാലമായ കെട്ടിടം പണിതത്. പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ബെഡ് അടക്കമുള്ള ഉപകരണങ്ങള്‍ എത്തേണ്ടതുണ്ട്. പുതിയ കെട്ടിടം പണികഴിഞ്ഞിട്ടും പഴയ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡില്‍ തന്നെയാണ് ഇവരുടെ കിടത്തി ചികിത്സ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.