മഞ്ചേരി: മുന്നിലുള്ള ബസ് വേഗം പോകാനായി ജീവനക്കാരെ അയക്കുന്ന രീതിയും ബസ്സ്റ്റാന്‍ഡുകളില്‍ തര്‍ക്കത്തിനും അടിപിടിക്കും കാരണമാകുന്നു. മുന്നില്‍ പോവുന്ന ബസില്‍ അതിന് പിറകില്‍ പോവുന്ന ബസിലെ ജീവനക്കാരിലൊരാള്‍ കയറലാണ് രീതി. രണ്ടും മൂന്നും മിനിറ്റിടവിട്ട് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടേണ്ടതും പ്രവേശിക്കേണ്ടതുമാണ് ബസുകളുടെ സമയക്രമം. ഇതിനിടെ പുറപ്പെടാനുള്ള അത്രയും സമയം ട്രാക്കിലിട്ട് പിന്നീട് സ്റ്റാന്‍ഡ് ചുറ്റിയാണ് ബസുകള്‍ പുറപ്പെടുക. അതിനാല്‍ സമയം പിന്നെയും നഷ്ടമാവും. ഇത് പിറകില്‍ പോവുന്ന ബസിലെ ജീവനക്കാരുടെ ഇടപെടലിന് കാരണമാവും. പാണ്ടിക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ക്ക് പയ്യനാട്ട് റോഡ് ഇടുങ്ങിയ ഭാഗത്ത് ഏറെ സമയം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍, ഇവിടെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയതിനാല്‍ പഴയതുപോലെ കുരുക്കില്ല. സ്റ്റാന്‍ഡില്‍ ബസുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്ത് സര്‍വനിയന്ത്രണങ്ങളും ലംഘിച്ച് ശബ്ദകോലാഹലങ്ങളോടെ പൊതുപരിപാടികളും പ്രസംഗങ്ങളും നടത്തുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നു. ഇവിടെ പൊതുപരിപാടി നടത്തുന്നത് പൊലീസ് നിയന്ത്രിക്കണമെന്ന് പലപ്പോഴായി ആവശ്യമുയര്‍ന്നിട്ടും ഇടപെട്ടിട്ടില്ല. മഞ്ചേരി സ്റ്റാന്‍ഡില്‍ ബസുകളുടെ സമയക്രമത്തില്‍ കൈയൂക്കുള്ളവര്‍ കാര്യക്കാരാവുന്ന സ്ഥിതി നേരത്തേയുണ്ട്. പരാതിപ്പെട്ടാലും ഇടപെടാതെ പൊലീസ് ഇഷ്ടക്കാരോടൊപ്പം നില്‍ക്കുന്നതായാണ് പൊതുവെയുള്ള പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.