ഐ.എസ് ഭീകരന്‍ ചമഞ്ഞുള്ള ബാങ്ക് കൊള്ള ശ്രമം: പ്രതി റിമാന്‍ഡില്‍

അങ്കമാലി: ഐ.എസ് ഭീകരന്‍ ചമഞ്ഞ് വ്യാജ ബോംബുമായി ബാങ്ക് കൊള്ളക്കത്തെിയപ്പോള്‍ പിടിയിലായ പ്രതി കിടങ്ങൂര്‍ യൂദാപുരം തട്ടാന്‍പറമ്പില്‍ വിനുമോനെ (42) അങ്കമാലി ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഫെഡറല്‍ ബാങ്ക് ശാഖയില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു വ്യാജ ബോംബും, ഐ.എസ്. ഭീകരനെന്ന വ്യാജേനെ ഭീഷണിക്കത്തുമായി ബാങ്ക് മാനേജരുടെ കാബിനിലാണ് പ്രതി ബാങ്ക് കൊള്ളക്കത്തെിയത്. അതേസമയം മാനസികാസ്വസ്ഥത അനുഭവപ്പെടുന്ന വ്യക്തിയാണ് വിനുവെന്നും, മനോ രോഗത്തിന് ഇയാളെ ചികിത്സിച്ചിട്ടുള്ളതായുമാണ് ബന്ധുക്കള്‍ പറയുന്നത്. സാമ്പത്തിക ശേഷിയുള്ള അങ്കമാലിയിലെ പുരാതന കുടുംബാംഗമായ വിനു സാമ്പത്തിക ക്ളേശം മൂലമാണ് ബാങ്ക് കൊള്ളക്കത്തെിയതെന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍, പ്രതി ഒരുമാസം മുമ്പ് വ്യാജ ബോംബുണ്ടാക്കിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഐ.എസ് ഭീകരന്‍േറതെന്ന രൂപത്തില്‍ ഭീഷണിക്കത്തുണ്ടാക്കിയതിന് പിന്നില്‍ പലരും പ്രവര്‍ത്തിച്ചിട്ടുണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.