ഭൂമാഫിയ കോള്‍പടവുകളിലേക്ക്; പ്രതിഷേധവുമായി നാട്ടുകാര്‍

ചങ്ങരംകുളം: മേഖലയിലെ ഏറ്റവും വലിയ കോള്‍പടവുകളിലൊന്നായ കോലത്തുപാടത്ത് കഴിഞ്ഞവര്‍ഷം കൃഷിയിറക്കിയ സ്ഥലം നികത്താനുള്ള ശ്രമം അണിയറയില്‍ നടക്കുന്നതായി ആരോപണം. ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് ശക്തമായ പ്രതിഷേധവുമായി രംഗത്തത്തെി. ഈ ഭാഗത്തെ കൃഷിയിടങ്ങള്‍ ചില ഭൂമാഫിയ സംഘങ്ങള്‍ വാങ്ങി അഞ്ചുസെന്‍റ് സ്ഥലങ്ങളാക്കി വിഭജിച്ച് നികത്താന്‍ ശ്രമം നടക്കുകയാണ്. കാളച്ചാല്‍-കോലൊളമ്പ് റോഡിന് സമീപത്തെ കൃഷിയിടങ്ങളില്‍ അളന്ന് തിട്ടപ്പെടുത്തി കോണ്‍ക്രീറ്റ് കാലുകള്‍ ഉയര്‍ത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രദേശത്ത് നികത്തലിനെതിരെ നാട്ടുകൂട്ടം ഫ്ളക്സ് ബോഡുകള്‍ സ്ഥാപിച്ചു. ചില റവന്യൂ ഉദ്യോഗസ്ഥരാണ് ഭൂമാഫിയക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കോള്‍പടവിനു സമീപത്തായുയര്‍ന്ന സ്വകാര്യ മെഡിക്കല്‍ കോളജിനെ ലക്ഷ്യമാക്കിയാണ് പ്രദേശത്തെ കൃഷിയിടങ്ങളേറെയും നികത്തികൊണ്ടിരിക്കുന്നത്. കോലത്തുപാടത്തിനോട് അനുബന്ധമായി കിടക്കുന്ന ഏക്കര്‍കണക്കിന് വരുന്ന കാട്ടിപ്പാടവും നികത്തിവരുകയാണ്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് മണ്ണടിക്കാനുള്ള ശ്രമം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വില്ളേജ് അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എടപ്പാള്‍-ആലങ്കോട് വില്ളേജുകളിലായി കിടക്കുന്ന ഈ കൃഷിയിടങ്ങളിലെ നികത്തല്‍ ഭീഷണിയി നേരിടാന്‍ അധികൃതര്‍ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.