പുലാമന്തോള്‍: വാഹനങ്ങള്‍ നിര്‍ത്താന്‍ സൗകര്യമില്ലാതായതോടെ വൈദ്യുതി ഓഫിസിലത്തെുന്ന ഉപഭോക്താക്കള്‍ നട്ടം തിരിയുന്നു. കെ.എസ്.ഇ.ബി പുലാമന്തോള്‍ സെക്ഷന്‍ ഓഫിസില്‍ വൈദ്യുതി ബില്ലടക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായത്തെുന്ന ഉപഭോക്താക്കളാണ് വലയുന്നത്. കട്ടുപ്പാറ അങ്ങാടിയില്‍ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന വാടക കെട്ടിടത്തിലാണ് കെ.എസ്.ഇ.ബി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തിന്‍െറ ഒരു വശത്തുള്ള വഴിയിലാണ് വൈദ്യുതി ഓഫിസിലേക്ക് വരുന്ന ഉപഭോക്താക്കളും വൈദ്യുതി ജീവനക്കാരും വാഹനം നിര്‍ത്തുന്നത്. കഴിഞ്ഞദിവസം ഈ വഴിയില്‍ ബൈക്കുകള്‍ കൊണ്ടുവന്ന് നിര്‍ത്തുന്നത് തടയാന്‍ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന മരമില്ലുടമകള്‍ മരത്തടികള്‍ കൊണ്ടുവന്നിട്ടു. ഇത് പൊതുവഴിയല്ളെന്നും മില്ലിലേക്കുള്ള വഴിയാണെന്നും ഇവിടെ ബൈക്കുകളും മറ്റും നിര്‍ത്തുന്നത് കാരണം മില്ലിലേക്ക് ലോഡുമായത്തെുന്ന വാഹനങ്ങള്‍ക്ക് തടസ്സമാണെന്നും പറഞ്ഞാണ് വഴിയില്‍ മരം കൊണ്ടുവന്നിടുന്നത്. വഴി തടയാന്‍ മരത്തടി രാവിലെ കൊണ്ടുവന്നിടുകയും കെ.എസ്.ഇ.ബി ഓഫിസ് അടക്കുന്നതോടെ എടുത്ത് കൊണ്ടുപോവുകയുമാണ് പതിവെന്നും പറയപ്പെടുന്നു. കട്ടുപ്പാറ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന സെക്ഷന്‍ ഓഫിസിലെ അസൗകര്യങ്ങള്‍ കാരണം ജീവനക്കാരും ഉപഭോക്താക്കളും ഒരുപോലെ വീര്‍പ്പുമുട്ടുകയാണ്. ഈ കെട്ടിടത്തിന്‍െറ ഒന്നാം നിലയിലും രണ്ടാം നിലയിലുമായാണ് സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി സെക്ഷന്‍ ഓഫിസിലേക്കത്തെുന്ന ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും വാഹനങ്ങള്‍ മറ്റെവിടെയെങ്കിലും കൊണ്ടുപോയി നിര്‍ത്തേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമെന്നോണം കഴിഞ്ഞവര്‍ഷം ഓഫിസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറാന്‍ തീരുമാനിച്ചെങ്കിലും യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ എതിര്‍പ്പ് കാരണം തീരുമാനം പിന്‍വലിക്കുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ അധീനതയില്‍ പുലാമന്തോള്‍ ടൗണിലുള്ള ഭൂമിയില്‍ കെട്ടിടം പണിത ശേഷം അവിടേക്കല്ലാതെ സെക്ഷന്‍ ഓഫിസ് മാറാന്‍ അനുവദിക്കില്ളെന്നായിരുന്നു സമരക്കാര്‍ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.