കൊണ്ടോട്ടി: തെരുവോരങ്ങളില്‍ ഒരു നിയന്ത്രണവുമില്ലാതെ മുന്തിരി ജ്യൂസ് കച്ചവടം പൊടിപൊടിക്കുന്നു. വേനല്‍ ചൂട് മുതലെടുത്താണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഹണി ഗ്രേപ് എന്ന പേരില്‍ കച്ചവടം നടത്തുന്നത്. എവിടെ നിന്നാണ് ഇത് ഉണ്ടാക്കിയതെന്നോ ഏത് തീയതിയിലാണെന്നോ ആര്‍ക്കുമറിയില്ല. പാക്കറ്റുകളില്‍ തീയതി രേഖപ്പെടുത്തിയിട്ടുമില്ല. വേനല്‍ കടുത്തതോടെ ദേശീയ പാതകള്‍, വിമാനത്താവള റോഡ്, സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം പാനീയങ്ങള്‍ വില്‍ക്കുന്ന ഒൗട്ട് ലെറ്റുകള്‍ ധാരാളം ഉയര്‍ന്നിട്ടുണ്ട്. മീന്‍ കേടുവരാതിരിക്കാന്‍ ഉയോഗിക്കുന്ന ഐസില്‍ വച്ചാണ് ഇത് തണുപ്പിക്കുന്നതെന്നും ആരോപണമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വൃത്തിഹീന സ്ഥലങ്ങളില്‍ ഒന്നിച്ച് നിര്‍മിക്കുന്നവയാണീ പാനീയം. ചേരുവകളും നിലവാരം കുറഞ്ഞതാണെന്ന് അറിയുന്നു. ഓരോ സ്ഥലങ്ങളിലും ഓരോ വിലയാണ് ഈടാക്കുന്നത്. ആരോഗ്യ വിഭാഗം ഈ പാനീയത്തിന്‍െറ ഗുണമേന്മ പരിശോധിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. ഈ ജോലിയില്‍ ഏര്‍പ്പെട്ട ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഫ്രീസറും ആവശ്യമായ മറ്റു സാധനങ്ങളും നല്‍കുന്നത് വന്‍കിട കച്ചവടക്കാരാണ്. ഇവര്‍ വില്‍പ്പനയുടെ നിശ്ചിത ശതമാനം തൊഴിലാളികളില്‍ നിന്ന് ഈടാക്കുകയാണ്. വൈദ്യരങ്ങാടിക്കടുത്ത ഒരു കെട്ടിടത്തിലെ വൃത്തിഹീനമായ കിണറിലെ വെള്ളം ഈ പാനീയത്തിനായി ഉപയോഗിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. നേരത്തെ ഐസ് കച്ചവടമായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഇവ ആള്‍ക്കാര്‍ വാങ്ങാതായതോടെയാണ് ഫ്രീസറുകള്‍ പുതിയ കച്ചവടത്തിലേക്ക് തിരിഞ്ഞത്. മിക്ക റോഡോരങ്ങളിലും ഈ കച്ചവടം പൊടിപൊടിക്കുമ്പോഴും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് കണ്ടില്ളെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.