കാളികാവ്: തറക്കല്ലിട്ട് ഏഴ് മാസമായിട്ടും കാളികാവ് ബ്ളോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടം പണി തുടങ്ങിയില്ല. കാളികാവ് ഇന്‍സ്പെക്ഷന്‍ ബംഗ്ളാവിന്‍െറ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പിന്‍െറ 34 സെന്‍റ് സ്ഥലം റവന്യൂ വിഭാഗം പാട്ടവ്യവസ്ഥയില്‍ 30 വര്‍ഷക്കാലാവധിയില്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. രണ്ട് മന്ത്രിമാരും സ്ഥലം എം.പിയും ഗ്രാമ-ബ്ളോക്-ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും അടക്കമുള്ളവരുടെ നേതൃത്വത്തില്‍ തറക്കല്ലിടല്‍ ചടങ്ങ് വലിയ മാമാങ്കമായി നടത്തിയിരുന്നു. 2015 സെപ്റ്റംബറില്‍ കാളികാവ് ജങ്ഷന്‍ ബസ്സ്റ്റാന്‍ഡിലായിരുന്നു പരിപാടി. ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്, ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, എം.ഐ. ഷാനവാസ് എം.പി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശിലാഫലകം അനാച്ഛാദന ചടങ്ങ് നടന്നത്. എന്നാല്‍, ഇതുവരേയായി സ്ഥലത്ത് കുറ്റിയടിക്കല്‍ പോലും നടന്നിട്ടില്ല. ഓഫിസ് കെട്ടിടം കരുവാരകുണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ആസ്ഥാനത്ത് തന്നെ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഭീമമായ സംഖ്യ വാടക കൊടുത്താണ് നിലവില്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഓഫിസിന് വേണ്ടി ഏറ്റെടുത്ത ഭൂമി ഇപ്പോള്‍ കാട് മൂടി കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.