പെരിന്തല്‍മണ്ണ: അരിപ്രയിലെ അപകടസ്ഥലത്ത് കൂട്ടനിലവിളികേട്ട് ഓടിയത്തെിയ നാട്ടുകാരും പെരിന്തല്‍മണ്ണ, മലപ്പുറം അഗ്നിശമന യൂനിറ്റുകളും പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫയിലെ മെഡിക്കല്‍ സംഘവും നടത്തിയ രക്ഷാപ്രവര്‍ത്തനം പ്രശംസനീയം. വെയിലും ചൂടും വകവെക്കാതെ ഒറ്റമനസ്സായാണ് ഇവര്‍ സേവന നിരതരായത്. പരിക്കേറ്റവരെ മുഴുവന്‍ ബസിന്‍െറ പിന്‍ഗ്ളാസ് തകര്‍ത്ത് കിട്ടിയ വാഹനത്തിലും സമീപങ്ങളില്‍നിന്ന് വരുത്തിയ ആംബുന്‍സിലുമായി പെരിന്തല്‍മണ്ണയിലെ ആശുപത്രികളിലത്തെിച്ചു. ബസിന് മുകളില്‍കിടന്ന കൂറ്റന്‍ സ്ളാബ് മാറ്റാന്‍ രണ്ട് മണിക്കൂര്‍ വേണ്ടിവന്നു. അപകടമുഖത്ത് അടിയന്തര സഹായമത്തെിക്കാന്‍ മലപ്പുറം അഗ്നിശമന യൂനിറ്റിലെ ‘എമര്‍ജന്‍സി സെന്‍റര്‍’ അടക്കം മൂന്ന് യൂനിറ്റുകള്‍ എത്തിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഏറെ സഹായകമായി. അസി. ഡിവിഷന്‍ ഓഫിസര്‍ കെ.എം. അഷ്റഫ്, സ്റ്റേഷന്‍ ഓഫിസര്‍ സി. ബാബുരാജ്, ലീഡിങ് ഫയര്‍മാന്‍ സി. മുകുന്ദന്‍, അബ്ദുസലീം ഫയര്‍മാന്മാരായ എസ്. അനി, മുരളീധരന്‍, ഗോപാലകൃഷ്ണന്‍, നവീന്‍, അഭിലാഷ്, ഉമ്മര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം മുന്നേറിയത്. ആധുനിക ചികിത്സാസൗകര്യം നല്‍കാന്‍ കഴിയുന്ന ആംബുലന്‍സുമായാണ് മെഡിക്കല്‍ സംഘം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.