അരീക്കോട്: 1974ലെ പത്താംതരം വിദ്യാര്‍ഥികള്‍ അരീക്കോട് സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒത്തുകൂടി. 96 പേരില്‍ 87 പൂര്‍വ വിദ്യാര്‍ഥികളും സംഗമത്തിനത്തെി. ബാക്കിയുള്ളവരില്‍ മൂന്നുപേര്‍ വിദേശത്താണ്. ആറു പേര്‍ ഇതിനകം മരണപ്പെട്ടിരുന്നു. അന്നത്തെ പഠിതാക്കളില്‍ 60 പേരും സര്‍ക്കാര്‍ ജോലിക്കാരായിരുന്നു എന്നതും 14 പേര്‍ മികച്ച ഫുട്ബാള്‍ താരങ്ങളായിരുന്നു എന്നതും സംഗമത്തിന്‍െറ പ്രത്യേകതയായി. കോഴിക്കോട് സര്‍വകലാശാലാ ഫുട്ബാള്‍ താരം സി. അബ്ദുല്ലത്തീഫ്, സന്തോഷ് ട്രോഫിക്ക് കളിച്ച സംസ്ഥാന താരങ്ങളായ ബഷീര്‍ അഹമ്മദ്, എ. അബ്ദുനാസര്‍, ജില്ലാ താരം കെ.ടി. നാസര്‍, ദേശീയ അമ്പയര്‍ കെ.വി. ഖാലിദ് എന്നിവര്‍ അവരില്‍ പ്രധാനികളാണ്. ജംഇയ്യത്തുല്‍ മുജാഹിദീന്‍ സംഘം പ്രസിഡന്‍റ് പ്രഫ. എന്‍.വി. സക്കരിയ, അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ കെ. അബ്ദുല്ലക്കുട്ടി എന്നിവരും സംഗമത്തിലെ ശ്രദ്ധേയരായ താരങ്ങളായി. പലരും പരസ്പരമറിയാതെ അന്തിച്ചു നില്‍ക്കുകയും ഒടുവില്‍ ഇരട്ടപ്പേരുകളിലൂടെ തിരിച്ചറിയപ്പെടുകയും ചെയ്യുമ്പോള്‍ കെട്ടിപ്പിടിച്ച് സൗഹൃദം പുതുക്കുകയായിരുന്നു. ഏറെപ്പേരും വിവിധ മത, സാമൂഹിക, സാംസ്കാരിക, കലാകായിക രംഗങ്ങളില്‍ നിലയുറപ്പിച്ചവരുമാണ്. 1955ല്‍ തുടങ്ങിയ സ്കൂളിലെ 14ാമത്തെ ബാച്ചാണിത്. ഒരു പകല്‍ നീണ്ട സംഗമം സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി. മുനീബ്റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എ. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. മുന്‍ അധ്യാപകരായ പി.സി. ബാലചന്ദ്രന്‍ നായര്‍, കെ. സെയ്താലിക്കുട്ടി, ഡോ. കെ. മുഹമ്മദ് ഇസ്മായില്‍, എന്‍. സൈനബ, വി. ചിന്ന, കെ.വി. അബുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ. അത്താവുല്ല, കെ.വി. ഖാലിദ്, ടി. അബ്ദുറഹ്മാന്‍, സി. ബഷീര്‍ അഹമ്മദ്, സി. അബ്ദുല്ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.