പൊതുടാപ്പുകള്‍ പൂട്ടിയ സംഭവം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

അരീക്കോട്: ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പൊതുടാപ്പുകള്‍ പൂട്ടിയതിനെതിരെ ഇടതുപക്ഷാംഗങ്ങള്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അംഗങ്ങള്‍ ഇറങ്ങിപ്പോയി. യോഗം തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് അംഗം സി. വാസുവാണ് അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചത്. അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വാസുവിന്‍െറ നേതൃത്വത്തില്‍ ഇടതുപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി പ്രതിഷേധിച്ചത്. ഗവ. താലൂക്കാശുപത്രിയുടെ സമീപത്തുള്ള പൊതുടാപ്പ് പൂട്ടിയ പ്രസിഡന്‍റിന്‍െറ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അടച്ച ടാപ്പുകള്‍ തുറന്ന് കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ തയാറാകാത്തപക്ഷം വരും ദിവസങ്ങളില്‍ സമരം നടത്തുമെന്നും പ്രതിപക്ഷാംഗം എം.പി. ഭാസ്കരന്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ ഉപരോധ സമരം നടത്തി അരീക്കോട്: പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച കുടിവെള്ള ടാപ്പുകള്‍ പൂട്ടിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രസിഡന്‍റിനെയും സെക്രട്ടറിയേയും ഉപരോധിച്ചു. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ളോക്ക് കമ്മിറ്റി ജോ. സെക്രട്ടറി കെ. സജില്‍ ഉദ്ഘാടനം ചെയ്തു. കെ. രതീഷ്, എന്‍.സി. ഉമര്‍ ഫാറൂഖ്, സുജിത്ത് ലാല്‍, ടി.പി. അനൂപ്, ജൂബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.