അപകടങ്ങളില്‍ ഹൈവേ ജാഗ്രതാ സമിതി തുണയാവുന്നു

ചങ്ങരംകുളം: ഹൈവേയിലുണ്ടാകുന്ന അത്യാഹിതങ്ങളിലും അപകടങ്ങളിലും പെടുന്നവര്‍ക്ക് സഹായം നല്‍കാനായി പാവിട്ടപ്പുറത്ത് രൂപവത്കരിച്ച ഹൈവേ ജാഗ്രതാ സമിതി സജീവമാകുന്നു. ചങ്ങരംകുളം എസ്.ഐ ആര്‍. വിനോദിന്‍െറ നേതൃത്വത്തില്‍ പ്രദേശത്തെ വലിയ അപകട മേഖലകളിലൊന്നായ പാവിട്ടപ്പുറത്ത് കഴിഞ്ഞ ദിവസമാണ് സമിതി രൂപവത്കരിച്ചത്. ശനിയാഴ്ച പാവിട്ടപ്പുറത്ത് ഉണ്ടായ അപകടത്തില്‍ പെട്ടവരെ സഹായിക്കാന്‍ സമിതി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയിലത്തെിക്കുകയും റോഡിലെ ഗതാഗത തടസ്സം മാറ്റുകയും ചെയ്തു. കോലിക്കര ഇറക്കത്തില്‍ കാറിലിടിച്ച ബസ് നിര്‍ത്താതെ കടന്നുകളയുകയുമായിരുന്നു. ഹൈവേ ജാഗ്രതാ സമിതി അംഗങ്ങളായ അസ്ലം, റാഷിദ്, അബ്ബാസ്, ഫാരിസ് പാവിട്ടപ്പുറം, അക്ബര്‍ എന്നിവരെ പൊലീസ് അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.