നിലമ്പൂര്‍: മൂത്തേടം പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം തിരിച്ചുകൊണ്ടുവരുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മൂന്നാം യോഗവും തീരുമാനമാകാതെ പിരിഞ്ഞു. കോണ്‍ഗ്രസിന്‍െറയും ലീഗിന്‍െറയും പഞ്ചായത്ത് തല നേതാക്കള്‍ നടത്തിയ ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. യു.ഡി.എഫ് സംവിധാനം തിരിച്ചുകൊണ്ടുവരാന്‍ സ്ഥായിയും വ്യക്തവുമായ തീരുമാനം ഉണ്ടാകണമെന്ന് ലീഗ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി മത്സരരംഗത്തുണ്ടാവുമ്പോള്‍ യു.ഡി.എഫ് സംവിധാനം വേണമെന്നത് മാത്രമാണ് കോണ്‍ഗ്രസിന്‍െറ ആവശ്യം. ലീഗിന്‍െറ സ്ഥാനാര്‍ഥിയാണുള്ളതെങ്കില്‍ യു.ഡി.എഫ് സംവിധാനം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ളെന്നുമാണ് ലീഗ് ഭാരവാഹികള്‍ അറിയിച്ചത്. ഇത്തരം ആരോപണങ്ങള്‍ ശരിയല്ളെന്നും പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം എക്കാലത്തും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ലീഗാണ് യു.ഡി.എഫ് സംവിധാനത്തില്‍നിന്ന് അകന്നുപോയത്. പഞ്ചായത്തിലെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അത് അറിയാമെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. മേല്‍കമ്മിറ്റികളില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുമെന്നറിയുന്നു. ലീഗ് നേതാക്കളായ വടക്കന്‍ സുലൈമാന്‍ ഹാജി, ജസ്മല്‍ പുതിയറ, വി.പി. അബ്ദുറഹ്മാന്‍, പുതിയറ കുഞ്ഞാന്‍ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉസ്മാന്‍, മുണ്ടമ്പ്ര ബഷീര്‍, എന്‍. പ്രഭാകരന്‍. കുഞ്ഞുണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.