കൊണ്ടോട്ടി: പറമ്പില്‍ പീടിക സ്വദേശിയെ മൈസൂരില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ ദുരൂഹതകളേറെയെന്ന് ബന്ധുക്കള്‍. കാക്കത്തടത്തില്‍ ചൊക്ളി അബ്ദുന്നാസറിന്‍െറ മരണത്തിലാണ് ദുരൂഹതയുള്ളതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. സാമ്പത്തികമോ ശാരീരികമോ കുടുംബപരമോ ഒരു പ്രശ്നവുമില്ലാത്ത നാസര്‍ ഒരിക്കലും സ്വയം ജീവനൊടുക്കില്ളെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാസറിനെ മൈസൂരിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെിയത്. ഉച്ചക്ക് പള്ളിയില്‍ പോകാന്‍ കുളിക്കാനും വസ്ത്രം മാറ്റാനുമായാണ് താമസസ്ഥലത്തേക്ക് പോയത്. അന്നു വൈകുന്നേരമായിരുന്നു കടയുടെ ഉദ്ഘാടനം. ഉദ്ഘാടന സമയത്ത് കൊടുക്കാനുള്ള വെള്ളവും പലഹാരങ്ങളും തയാറാക്കി വച്ചാണ് താമസ സ്ഥലത്തത്തെിയത്. ഇതിന്‍െറ ഏതാനും ദിവസം മുമ്പ് ജ്യേഷ്ഠസഹോദരന്‍ വിദേശത്ത് നിന്ന് കട തുറക്കാനായി പത്ത് ലക്ഷം രൂപ അയച്ച് കൊടുത്തിരുന്നു. വ്യാഴാഴ്ച സഹോദരന്‍ അബ്ദുസ്സലാം വിളിച്ചപ്പോള്‍ എല്ലാ പണിയും കഴിഞ്ഞെന്നും അഞ്ച് ലക്ഷം രൂപ തന്‍െറ കൈയില്‍ ബാക്കിയുള്ളതായും പറഞ്ഞിട്ടുണ്ട്. നാസറിന്‍െറ മക്കളെയും ഉദ്ഘാടനത്തിന് മൈസൂരിലേക്ക് കൊണ്ടു പോയിട്ടുണ്ട്. രണ്ട് മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ ഭാര്യയെ കൊണ്ടുപോയിട്ടില്ല. എന്നാല്‍, കുടുംബത്തിന് ഇവിടെ ഫ്ളാറ്റും വാടകക്ക് എടുത്തിരുന്നു. നാസറും സഹോദരങ്ങളും തന്നെയാണ് പുതിയ കച്ചവടത്തിനുള്ള പണം മുടക്കിയത്. താമസസ്ഥലത്തത്തെിയ നാസര്‍ വെള്ളിയാഴ്ച ജുമുഅക്ക് പോകാന്‍ കുളിക്കുകയും വസ്ത്രങ്ങള്‍ മാറുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ നാസറിനെ കാണാതിരുന്നപ്പോള്‍ കടയിലെ ജോലിക്കാരന്‍ മൊബൈലിലേക്ക് വിളിക്കുകയായിരുന്നു. ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ മകനെയും കൂട്ടി താമസസ്ഥലത്തത്തെിയപ്പോഴാണ് നാസറിനെ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. മുറിയുടെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. നാസറിന്‍െറ കൈവശമുണ്ടായിരുന്ന ലക്ഷങ്ങള്‍ എവിടെയെന്നറിയില്ല. മരിച്ച് കടക്കുന്ന സാഹചര്യങ്ങള്‍ സംശയാസ്പദമാണെന്നും സ്വയം ജീവനൊടുക്കേണ്ട ഒരവസ്ഥയും നാസറിനില്ളെന്നും ബന്ധുക്കള്‍ പറയുന്നു. നാട്ടില്‍ പോലും ഒരാള്‍ക്ക് പണം കൊടുക്കാനില്ലാത്ത നാസറിന് സാമ്പത്തികമായി ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. തുടങ്ങാന്‍ പോവുന്ന കച്ചവടത്തിന്‍െറ ഉദ്ഘാടനത്തിന്‍െറ മണിക്കൂറുകള്‍ക്ക് മുമ്പ് നാസര്‍ ജീവനൊടുക്കാന്‍ ഒരു കാരണവുമില്ളെന്നാണ് പറയുന്നത്. വിഷയത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി പെരുവള്ളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും നിലവില്‍ വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറിയുമാണ് അബ്ദുന്നാസര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.