മലപ്പുറം: മേല്‍മുറിയില്‍ തോട്ടില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. മേല്‍മുറി കള്ളാടിമുക്കിലെ തോട്ടിലാണ് ശനിയാഴ്ച മുതല്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ തുടങ്ങിയത്. ഞായറാഴ്ചയും തോടിന്‍െറ വിവിധയിടങ്ങളിലായി മീനുകള്‍ ചത്തുപൊങ്ങുന്നുണ്ട്. മാലിന്യം നിറഞ്ഞതാണ് കാരണമെന്ന് പറയുന്നു. സമീപത്തെ സ്ഥാപനങ്ങളില്‍നിന്ന് വ്യാപകമായി ഈ തോട്ടിലേക്ക് കക്കൂസ് മാലിന്യം അടക്കമുള്ളവ തള്ളുകയാണെന്നും ആരോപണമുണ്ട്. മീനുകള്‍ ചത്തുപൊങ്ങിയതോടെ പരിസരപ്രദേശങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്നുമുണ്ട്. ഹാജിയാര്‍പള്ളിയിലെ പമ്പ്ഹൗസിനടുത്താണ് ഈ തോട് അവസാനിക്കുന്നത്. നിരവധി പേര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കടലുണ്ടിപ്പുഴയിലേക്ക് മാലിന്യം ഒഴുകിയത്തെുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുമെന്ന ഭീതിയിലാണ് പരിസരവാസികള്‍. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച ആരോഗ്യവകുപ്പ് സംഘം സ്ഥലം സന്ദര്‍ശിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.